ആരെ അടിക്കണം എന്നതായിരുന്നു സംശയം : തുറന്ന് പറഞ്ഞ് പൊള്ളാർഡ്

ഐപിഎല്ലിലെ എൽ : ക്ലാസിക്‌  പോരാട്ടത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്ത് മുംബൈ  ഇന്ത്യൻസിന്  തുടർച്ചയായ രണ്ടാം വിജയം. ഡൽഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കീറണ്‍ പൊള്ളാര്‍ഡ് (34 പന്തില്‍ പുറത്താവാതെ 87) തന്റെ വെടിക്കെട്ട് ബാറ്റിംഗ് ശൈലി വീണ്ടും  പുറത്തെടുത്തപ്പോൾ  മുംബൈ നാല് വിക്കറ്റിന് ജയം സ്വന്തമാക്കി . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 218 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ മുംബൈ അവസാന പന്തിലാണ്  വിജയം വിജയം നേടിയത്  നേരത്തെ ചെന്നൈ നിരയിൽ  മൊയീന്‍ അലി (36 പന്തില്‍ 58), ഫാഫ് ഡു പ്ലെസിസ് (28 പന്തില്‍ 50), അമ്പാട്ടി റായുഡു (27 പന്തില്‍ പുറത്താവാതെ 72) എന്നിവരുടെ ഇന്നിങ്‌സാണ് മികച്ച  ടോട്ടൽ  സമ്മാനിച്ചത്. കിറോൺ പൊള്ളാർഡ് തന്നെയാണ് കളിയിലെ മാൻ  ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയത് .

അതേസമയം മറുപടി ബാറ്റിങ്ങിൽ മുംബൈ ടീമിനെ ജയത്തിലേക്ക് നയിച്ചത്
കിറോൺ പൊള്ളാർഡിന്റെ അത്ഭുത ബാറ്റിംഗ് പ്രകടനമാണ് .നേരത്തെ 9.4 ഓവറില്‍ മുംബൈ മൂന്നിന് 81 എന്ന നിലയില്‍   ടീം തകർന്നപ്പോഴാണ് പൊള്ളാർഡ് ക്രീസിൽ എത്തിയത് .ആദ്യ പന്ത് മുതലേ ആക്രമിച്ചു കളിച്ച കിറോൺ  പൊള്ളാർഡ് ജഡേജയുടെ  അടക്കം ഓവറിൽ അതിവേഗം റൺസ് കണ്ടെത്തി  അവസാന ഓവറിൽ  ജയിക്കാൻ 16 റണ്‍സ് വേണെമെന്നിരിക്കെ  പൊള്ളാർഡ് ചെന്നൈ പേസ് ബൗളർ  ലുങ്കി എന്‍ഗിഡിക്കെതിരെ രണ്ട് ഫോറും ഒരു സിക്‌സും നേടി മുംബൈ ടീമിന് ജയം സമ്മാനിച്ചു .

മത്സരത്തിൽ 255.88 പ്രഹരശേഷിയിൽ റൺസ് അടിച്ചെടുത്ത പൊള്ളാർഡ്  മത്സരശേഷം  ചെന്നൈ നിരയിൽ ഏത് ബൗളറെയാണ് കൂടുതല്‍ തവണ  ആക്രമിക്കേണ്ടതെന്നതായിരുന്നു  ബാറ്റിങ്ങിൽ നേരിട്ട ഏക പ്രശ്‌നമെന്ന് തുറന്ന്‌  പറഞ്ഞിരിക്കുകയാണ് ഇപ്പോൾ .
“ഈ പിച്ച് എത്രത്തോളം ബാറ്റിങ്ങിന് അനുകൂലമാണെന്ന് ഞങ്ങള്‍ക്കറിയാം.
ബാറ്റിങ്ങിനെ ഏറെ തുണയ്ക്കുന്ന ഈ പിച്ചിൽ ഞങ്ങൾ ആദ്യ ആറ് ഓവറില്‍  മികച്ചൊരു അടിത്തറ നേടാനായാല്‍ ഞങ്ങള്‍ക്കുവേണ്ടി തകര്‍ത്തടിക്കാന്‍ ശേഷിയുള്ള  ബാറ്റിംഗ് നിര ഒപ്പമുണ്ടെന്ന് അറിയാം. രോഹിതും ക്വിന്റനും മികച്ച പ്രകടനം നടത്തി. . അവർ പവർപ്ലേയിൽ അടക്കം മികച്ച ഷോട്ടുകൾ കളിച്ചു . തുടര്‍ച്ചയായി കുറച്ച് വിക്കറ്റുകള്‍ വീണപ്പോഴാണ് ടീം സമ്മര്‍ദ്ദത്തിലായത്. എന്നാല്‍ അതിന് ശേഷം ഏത് ബൗളറെയാണ് കൂടുതല്‍ ആക്രമിച്ച് തങ്ങളുടെ പദ്ധതി നടപ്പിലാക്കേണ്ടതെന്ന് മാത്രമായിരുന്നു പ്രശ്‌നം .ഈ ഗ്രൗണ്ടിൽ 200+ റൺസ് പോലും ഡിഫൻഡ് ചെയ്യുക വളരെ ബുദ്ധിമുട്ടാണ് “പൊള്ളാർഡ് തന്റെ അഭിപ്രായം വിശദീകരിച്ചു .