ശ്രേയസ്സ് അയ്യരല്ലാ, പരമ്പരയിലെ താരം സര്‍പ്രൈസ്

shreyas and sanju

സൗത്താഫ്രിക്കകെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. നിര്‍ണായകമായ മത്സരത്തില്‍ 7 വിക്കറ്റിന്‍റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 99 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.

മത്സരത്തില്‍ താരമാകാന്‍ നിരവധി താരങ്ങള്‍ രംഗത്ത് ഉണ്ടായിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ശ്രേയസ്സ് അയ്യര്‍ (191) ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് (6) എന്നിവരായിരുന്നു മുന്‍പില്‍. എന്നാല്‍ മുഹമ്മദ് സിറാജിനായിരുന്നു പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

3 മത്സരങ്ങളില്‍ നിന്നും 5 വിക്കറ്റാണ് താരം വീഴ്ത്തിയത്. 4.52 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. പരിക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരമായിരുന്നു താരത്തിനു സൗത്താഫ്രിക്കന്‍ ടി20 പരമ്പരയില്‍ അവസരം ലഭിച്ചത്. പിന്നീട് ഏകദിന പരമ്പര അവസാനിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദ സീരിസായാണ് താരത്തിന്‍റെ മടക്കം.

പരിക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരം ലോകകപ്പ് സ്ക്വാഡില്‍ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചട്ടില്ലാ. മുഹമ്മദ് സിറാജിന്‍റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

See also  ഗെയ്‌ലിന്റെയും കോഹ്ലിയുടെയും സെഞ്ച്വറി റെക്കോർഡ് മറികടന്ന് ജോസേട്ടൻ. സമ്പൂർണ ബട്ലർ ആധിപത്യം.
Scroll to Top