അയാൾ ആ സമയം ടോയ്‌ലെറ്റിലായിരുന്നോ : ഹൈദരബാദ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി സെവാഗ്‌

ipl 2020 sunrisers hyderabad punjab kings xi 1a546cb2 0990 11eb 9735 285f94a4b56e

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ തോൽപ്പിച്ച് റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ്  ടീം സീസണിലെ  നാലാം വിജയം സ്വന്തമാക്കിയിരുന്നു .മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി സൂപ്പര്‍ ഓവറില്‍ ഡേവിഡ് വാര്‍ണറും കെയ്ന്‍ വില്യംസണും ഇറങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്‌ .
മത്സരത്തിൽ 18 പന്തില്‍ 38 റൺസടിച്ച
ഓപ്പണർ  ബെയർസ്റ്റോയെ മാറ്റി പകരം ഡേവിഡ് വാർണർ സൂപ്പർ ഓവറിൽ ഇറങ്ങിയതാണ്  സെവാഗിനെ ഏറെ പ്രകോപിതനാക്കിയത് .

“ഒരുപക്ഷേ സൂപ്പർ ഓവർ സമയത്തിൽ  ജോണി ബെയർസ്‌റ്റോ ടോയ്‌ലറ്റില്‍ പോയിരിക്കുന്ന സാഹചര്യത്തിലൊഴികെ അയാള്‍ക്ക് പകരം മറ്റൊരാളെ ടീം ബാറ്റിങ്ങിൽ  ഇറക്കിയത് എന്തിനാണ്. അതും 18 പന്തില്‍ 38 റണ്‍സെടുത്ത മനോഹര  ഇന്നിംഗ്സിനുശേഷം.ആ
മത്സരത്തിൽ  ഹൈദരാബാദ് നന്നായി പൊരുതി പക്ഷെ ഈ തേല്‍വിക്ക് അവര്‍ സ്വയം  ഉത്തരവാദികളാണ് ” വീരു തന്റെ അഭിപ്രായം വ്യക്തമാക്കി .

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ഏഴ്  റൺസ് മാത്രം നേടുവാൻ  കഴിഞ്ഞുള്ളു. മത്സരത്തില്‍ ഹൈദരാബാദിന്‍റെ ടോപ് സ്കോററായ വില്യംസണ്‍ സൂപ്പര്‍ ഓവറില്‍ അക്സര്‍ പട്ടേലിനെതിരെ ഒരു ഫോർ അടിച്ചത് ഒഴിച്ചാൽ ഓവറിൽ പല പന്തുകളിലും ഇരുവരും വമ്പൻ ഷോട്ടുകൾ പായിക്കുവാൻ കഴിയാതെ പോയി .
നായകൻ  ഡേവിഡ് വാര്‍ണര്‍ തീര്‍ത്തും സൂപ്പർ ഓവറിൽ  ബാറ്റിങ്ങിൽ  നിരാശപ്പെടുത്തിയിരുന്നു. നായകൻ ഡേവിഡ് വാർണറും കൂടാതെ  ടീം മാനേജ്മെൻറ്റുമാണ് തോൽവിക്ക് കാരണമെന്നാണ് ആരാധകരുടെയും അഭിപ്രായം .

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top