ഇത് ക്യാപ്റ്റൻ ധോണിയുടെ അവസാന ഐപിഎല്ലോ : കൃത്യമായ ഉത്തരം നൽകി ചെന്നൈ ടീം

കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി ഇത്തവണത്തെ ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ കപ്പിത്താനായി പടനയിക്കുന്നുണ്ട് .നേരത്തെ രാജ്യാന്തര ക്രിക്കറ്റില്‍  നിന്നും വിരമിച്ച എം എസ് ധോണി ഇത്തവണ ഐപിഎല്ലില്‍ നിന്നും വിടവാങ്ങുമോ എന്ന ആകാംക്ഷയിലും അതിലേറെ ആശങ്കയിലുമാണ് ചെന്നൈ ടീം  ആരാധകർ .

എന്നാൽ എല്ലാവിധ ആശങ്കകൾക്കും വിരാമമിട്ട് വമ്പൻ പ്രഖ്യാപനം ഇന്നലെ  നടത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്‍റെ സിഇഒ  കാശി വിശ്വനാഥന്‍.ധോണി ഈ സീസണോടെ വിരമിക്കില്ലെന്ന് കാശി വിശ്വനാഥന്‍ പറഞ്ഞു.  ധോണി  അല്ലാതെ മറ്റൊരു ക്യാപ്റ്റനെ സങ്കല്പിക്കുവാൻ പോലും കഴിയില്ല എന്നാണ് സിഇഒ  തന്റെ അഭിപ്രായത്തിൽ വ്യക്തമാക്കുന്നത് .

“ധോണി ഈ സീസണോടെ വിരമിക്കില്ല .
എന്നാൽ ഇത് എന്റെ മാത്രം അഭിപ്രായം മാത്രമാണ് .ധോണിയെ അല്ലാതെ ഒരു താരത്തെ ടീമിനെ നയിക്കുവാൻ നോക്കുന്നില്ല .ഇത്തവണ ചെന്നൈ ടീം ഉറപ്പായും  ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കും “അദ്ദേഹം തന്റെ പ്രതീക്ഷകൾ പങ്കുവെച്ചു .

കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് ഇത്തവണ താരലേലത്തിൽ ടീമിൽ എത്തിച്ച പൂജാരയെ കുറിച്ചും സിഇഒ ഏറെ വാചാലനായി .”പൂജാരയെ ടീമിലെടുത്തത് അദ്ദേഹത്തോടുള്ള ആദരവുകൊണ്ടു മാത്രമല്ലെന്നും പൂജാരയെപ്പോലെ മികച്ച ടെക്നിക്കുള്ള കളിക്കാര്‍ക്ക് ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ” ടീമിന്റെ നയം സിഇഒ തുറന്നുപറഞ്ഞു .