വീണ്ടും ജാര്‍വോ…തമാശ അതിരുകടക്കുന്നു.

ഇംഗ്ലണ്ട് – ഇന്ത്യ പരമ്പരയിലെ നാലാം ടെസ്റ്റ് പുരോഗമിക്കുന്നതിന്‍റെ ഇടയില്‍ രസംകൊല്ലിയായി ജാര്‍വോയുടെ വരവ്. മത്സരങ്ങളുടെ ഇടയില്‍ സെക്യൂരിറ്റികളുടെ കണ്ണുവെട്ടിച്ചു കടക്കുക എന്നതാണ് ജാര്‍വോയുടെ കലാപരിപാടി.

ലോര്‍ഡ്സില്‍ ഫീല്‍ഡിങ്ങിനിടെയിലും ലീഡ്സില്‍ ബാറ്റിങ്ങിനിടയും ഇന്ത്യന്‍ താരമെന്ന നിലയില്‍ ജാര്‍വോ ഗ്രൗണ്ടില്‍ അതിക്രമിച്ചു കടന്നിരുന്നു. ഇതിനു പിന്നാലെ യോര്‍ക്ഷയര്‍ സ്റ്റേഡിയത്തില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ ഉമേഷ് യാദവ് പന്തെറിയാന്‍ എത്തിയപ്പോഴാണ് ജാര്‍വോ വീണ്ടും എത്തിയത്. കയ്യില്‍ ബോളും കരുതി പന്തെറിയുന്നതായി അഭിനയിച്ചാണ് ജാര്‍വോ പിച്ചില്‍ എത്തിയത്. ഇതിനിടെ നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നിന്ന ജോണി ബെയര്‍സ്റ്റോയുടെ ദേഹത്ത് ഇടിക്കുകയും ചെയ്തു.

അതേ സമയം ജാര്‍വോയുടെ ഈ കടന്നു കയറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഒരു തവണ ഓക്കെ..എന്നാല്‍ വീണ്ടും എല്ലാ ടെസ്റ്റിലും കാണിക്കുന്നത് വളരെ മോശം എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. പ്രത്യേകിച്ചു കോവിഡ് സാഹചര്യങ്ങള്‍ ഉള്ളതിനാല്‍ ഇതുപോലത്തെ പ്രവൃത്തി ചെയ്യുന്നവര്‍ എല്ലാ ഗ്രൗണ്ടില്‍ നിന്നും വിലക്കണമെന്നാണ് ചിലര്‍ പറയുന്നത്.