വളര്‍ന്നു വരുന്ന താരമാണോ ? നിങ്ങള്‍ ഈ ഇന്ത്യന്‍ താരത്തെ മാതൃകയാക്കൂ

Indian Team

ടെസ്റ്റ് ഫോര്‍മാറ്റില്‍ നിങ്ങള്‍ക്ക് നീണ്ട കരിയര്‍ വേണമെങ്കില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ജഡേജയെ മാതൃകയാക്കാന്‍ ആവശ്യപ്പെട്ട് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. ജഡേജയുടെ കഴിവുള്ള ഒരു ഇടം കൈയ്യന്‍ സ്പിന്നര്‍ വേണം എന്ന് പറഞ്ഞ പീറ്റേഴ്സണ്‍, ലോവര്‍ ഓഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിവു വേണം എന്ന് കൂടിചേര്‍ത്തു.

പീറ്റേഴ്സണ്‍ തന്‍റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ” ബാറ്റ് ചെയ്യാനറിയുന്ന ഒരു ഇടംകൈയ്യന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഇല്ലാത്തതില്‍ ഞാന്‍ വളരെ നിരാശനാണ്. ടെസ്റ്റിലും, ടി20യിലും ഏകദിനത്തിലും ജഡേജ ഇന്ത്യക്കായി എന്ത് ചെയ്തു എന്ന് നോക്കൂ ” പീറ്റേഴ്സണ്‍ തന്‍റെ ബ്ലോഗില്‍ എഴുതി.

Jadeja Test 1

കരിയറിലെ അത്യുന്നത ഫോമിലാണ് രവീന്ദ്ര ജഡേജ. ടെസ്റ്റില്‍ 220 വിക്കറ്റ് നേടിയ താരം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ നേട്ടം 227 വിക്കറ്റാണ്. ഈയിടെ ബാറ്റിംഗിലും തിളങ്ങിയതോടെ ഒരു ലോകോത്തര ഓള്‍റൗണ്ടറായി വളര്‍ന്നു. ഫീല്‍ഡിങ്ങില്‍ പറയേ വേണ്ട. ജഡേജയുടെ കൈകളില്‍ പന്ത് കിട്ടിയാല്‍ ക്രീസ് വിടാന്‍ ആരും ഭയക്കും.

ഇംഗ്ലണ്ട് ഇതുപോലെ ഒരു താരത്തിനെ കണ്ടുപിടിക്കണമെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആവശ്യപ്പെട്ടു. ” നിങ്ങള്‍ ഒരു കുട്ടിയാണോ, വളര്‍ന്നു വരുന്ന താരമാണോ, കൗണ്ടി താരമാണോ ജഡേജയെ അനുകരിക്കൂ. ജഡേജ എന്തു ചെയ്യുന്നോ അത് ചെയ്യൂ..നിങ്ങള്‍ക്ക് ഒരു ദീര്‍ഘ ടെസ്റ്റ് കരിയര്‍ ലഭിക്കും ” കെവിന്‍ പീറ്റേഴ്സണ്‍ എല്ലാവര്‍ക്കുമായി ഉപദേശം നല്‍കി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഗ്രയിം സ്വാന്‍, മോണ്ടി പനേസര്‍ എന്നിവര്‍ക്ക് ശേഷം ഇംഗ്ലണ്ടിനു മികച്ച സ്പിന്നറെ കിട്ടിയട്ടില്ലാ. ഇപ്പോഴത്തെ ടീമിലുള്ള ജാക്ക് ലീച്ച്, ഡൊം ബീസ് എന്നിവരെ ടെസ്റ്റ് സ്പിന്നറെന്ന് വിളിക്കാനാവില്ലാന്നും പീറ്റേഴ്സണ്‍ വിമര്‍ശിച്ചു.

Scroll to Top