ഓസ്ട്രേലിയയുടെ പുതിയ ഏകദിന ക്യാപ്റ്റനെ തീരുമാനിച്ചു.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഓസ്ട്രേലിയയെ നയിക്കുന്ന ആദ്യ പേസ് ബൗളറാകാന്‍ ഒരുങ്ങി പാറ്റ് കമ്മിന്‍സ്. ടെസ്റ്റ് ടീമിന്‍റെ ക്യാപ്പ്റന്‍ കൂടിയായ കമ്മിന്‍സ്, ആരോണ്‍ ഫിഞ്ചില്‍ നിന്നാണ് ക്യാപ്റ്റന്‍സി സ്ഥാനം ലഭിക്കുന്നത്. കഴിഞ്ഞ മാസം ഏകദിന ക്രിക്കറ്റില്‍ നിന്നും ആരോണ്‍ ഫിഞ്ച് വിരമിച്ചിരുന്നു. നവംബര്‍ 17 ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലായിരിക്കും ഏകദിന ക്യാപ്റ്റന്‍സി അരങ്ങേറ്റം.

ഫിഞ്ചിന്‍റെ കീഴില്‍ കളിച്ചത് നന്നായി ആസ്വദിച്ചു എന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എന്നും ക്യാപ്റ്റന്‍സി ഏറ്റെടുത്ത് കമ്മിന്‍സ് പറഞ്ഞു. പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് നിറവേറ്റാനുള്ളതെന്നും എന്നാല്‍ വലിയ തോതില്‍ അനുഭവ പരിചയമുള്ള ഏകദിന സ്ക്വാഡ് ഉള്ളത് വളരെ ഭാഗ്യമാണ് എന്ന് കമ്മിന്‍സ് കൂട്ടിചേര്‍ത്തു.

മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, അലക്സ് കെയ്റി എന്നിവരെ മറികടന്നാണ് പാറ്റ് കമ്മിന്‍സ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയത്. 73 മത്സരങ്ങളില്‍ നിന്നായി 119 വിക്കറ്റാണ് കമ്മിന്‍സ് വീഴ്ത്തിയിരിക്കുന്നത്.