കഴിഞ്ഞതു കഴിഞ്ഞു. ഞങ്ങള്‍ അതിനെ പറ്റി ചിന്തിക്കുന്നില്ലാ.

PicsArt 10 22 10.49.17 scaled

ഒക്ടോബര്‍ 24 നാണ് ഇന്ത്യയയുടെ ഐസിസി ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. ചിരവൈരികളായ പാക്കിസ്ഥാനുമായാണ് ആദ്യ പോരാട്ടം. ഐസിസി ലോകകപ്പ് മത്സരങ്ങളില്‍ പാക്കിസ്ഥാനു ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലാ. ഇരു ടീമും 12 തവണെയാണ് ഇരു ടീമും ലോകകപ്പ് വേദികളില്‍ കണ്ടുമുട്ടിയത്. ഇരു ടീമും വിജയത്തോടെ ആരംഭിക്കാനാണ് ആഗ്രഹിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ താരസംമ്പന്നമായ ബാറ്റര്‍മാരുണ്ടെങ്കിലും മറുവശത്ത് പാക്കിസ്ഥാന്‍റെ പ്രധാന താരം ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ അസമാണ്. ഇന്ത്യക്കെതിരെയുള്ള മത്സരം വിജയിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍. പഴയതൊന്നും ചിന്തിക്കാതെ, നല്ല ക്രിക്കറ്റ് കളിക്കുന്നതില്‍ മാത്രമാണ് ലക്ഷ്യമെന്നും മത്സരത്തിനു മുന്നോടിയായി ബാബര്‍ അസം പറഞ്ഞു.

” ഒരു വലിയ ടൂര്‍ണമെന്‍റിലേക്ക് പോകുമ്പോള്‍ എറ്റവും പ്രധാനം ആത്മവിശ്വാസവും ടീമിലുള്ള വിശ്വാസവുമാണ്. ഒരു ടീം എന്ന നിലയില്‍ ഞങ്ങളുടെ വിശ്വാസവും ധൈര്യവും വളരെ വലുതാണ്. പഴയത് കഴിഞ്ഞു. ഞങ്ങള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലാ. ഞങ്ങള്‍ ഭാവിയേപറ്റിയാണ് ശ്രദ്ധിക്കുന്നത്. മത്സരത്തില്‍ നന്നായി ഒരുങ്ങിയട്ടുണ്ടെ്, മത്സരത്തില്‍ നല്ല ക്രിക്കറ്റ് കാഴ്ച്ചവയ്ക്കും.. ” ബാബര്‍ അസം ആത്മവിശ്വാസത്തോടെ പറഞ്ഞു.

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

ഇന്ത്യ – പാക്ക് മത്സരം സമര്‍ദ്ധമേറിയ മത്സരമാണെന്നും, ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നും ബാബര്‍ അസം കൂട്ടിചേര്‍ത്തു. കഴിഞ്ഞ 3 – 4 വര്‍ഷമായി യുഏഈ യിലെ ഗ്രൗണ്ടില്‍ കളിച്ചു പരിചയമുള്ള പാക്കിസ്ഥാനു പിച്ച് സാഹചര്യം മനസ്സിലാക്കാനും അവയോട് പെട്ടെന്ന് ഇണങ്ങാനും സാധിക്കുമെന്നും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ അറിയിച്ചു.

Scroll to Top