ധോണി ഇനി ഓപ്പണ്‍ ചെയ്യട്ടെ ; ഉപദേശവുമായി പാർത്ഥിവ് പട്ടേൽ.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് ഇത്തവണ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെത്. മത്സരിച്ച ആദ്യ നാല് മത്സരങ്ങളും പൊരുതാൻ പോലുമാകാതെ ടീം തോറ്റു. പ്ലേ ഓഫിൽ ഇനി ചെന്നൈയെ പ്രതീക്ഷിക്കേണ്ട എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ തകർന്നുകൊണ്ടിരിക്കുന്ന ചെന്നൈക്ക് പുതിയ ഉപദേശവുമായി എത്തിയിരിക്കുകയാണ് പാർത്ഥിവ് പട്ടേൽ.

“എംഎസ് ധോണി അദ്ദേഹത്തിൻ്റെ കരിയർ തുടങ്ങിയത് ഓപ്പണർ ആയിട്ടാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തിൻ്റെ കരിയറിൻ്റെ അവസാനം ഇപ്പോൾ വാലറ്റത്ത് ഇറങ്ങുന്നത്. ഏഴാം നമ്പറിൽ ഇറങ്ങി വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം 10-15 പന്തുകൾ കളിക്കുന്നത്. ധോണി മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്തു നോക്കണം. അദ്ദേഹം ഒരു 14-15 ഓവറുകൾ നിന്നു കഴിഞ്ഞാൽ പിന്നെ സംഭവിക്കുന്നതെല്ലാം വ്യത്യസ്തമായിരിക്കും.

images 85

എപ്പോഴൊക്കെ ഇന്ത്യ തകരുമ്പോഴും ധോണി റൺസ് നേടും. ശ്രീലങ്കയ്ക്കെതിരായ 80 റൺസും, പാക്കിസ്ഥാനെതിരായ സെഞ്ചുറിയും അതിനുദാഹരണമാണ്. അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെതായ പ്ലാനിങ് ഉണ്ട്.

images 86

അദ്ദേഹത്തിന് അറിയാം എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന്.”-പാർത്ഥിവ് പറഞ്ഞു. ബാംഗ്ലൂരിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അടുത്ത മത്സരം.

images 84