ഡല്‍ഹി ക്യാപിറ്റല്‍സിന് പുതിയ ക്യാപ്റ്റന്‍. റിഷഭ് പന്ത് നയിക്കും.

312025

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിന്നാലാം സീസണ്‍ ഏപ്രില്‍ 9 മുതല്‍ മെയ്യ് 30 വരെ നടക്കും. ടൂര്‍ണമെന്‍റ് തുടങ്ങും മുന്‍പേ ഡല്‍ഹി ക്യാപിറ്റല്‍സിനു തിരിച്ചടിയായി. ഇന്ത്യന്‍ മധ്യനിര താരം ശ്രേയസ്സ് അയ്യര്‍ക്ക് ഇംഗ്ലണ്ട് പരമ്പരക്കിടെ പരിക്കേറ്റത് തിരിച്ചടിയായി. ഫീല്‍ഡിങ്ങിനിടെ തോളിനേറ്റ പരിക്കാണ് ഡല്‍ഹി നായകനു തിരിച്ചടിയായത്.

ശ്രേയസ്സ് അയ്യരുടെ അസാന്നിധ്യത്തില്‍ ഡല്‍ഹി ടീമിന്‍റെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ റിഷഭ് പന്താണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്. അജിങ്ക്യ രഹാനെ, രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത് എന്നിങ്ങനെയുള്ള താരങ്ങള്‍ ടീമിലുള്ളപ്പോഴാണ് ഡല്‍ഹി മാനേജ്മെന്‍റിന്‍റെ ഈ സാഹസം.

” ശ്രേയസ്സ് അയ്യര്‍ അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ശ്രേയസ്സിന്‍റെ ക്യാപ്റ്റന്‍സിയില്‍ പുതിയ ഉയരങ്ങളില്‍ നമ്മുടെ ഈ ടീം എത്തി. അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തില്‍ റിഷഭ് പന്ത് ടീമിനെ നയിക്കട്ടെ എന്ന് ഫ്രാഞ്ചൈസി ഒത്തൊരുമിച്ച് തീരുമാനിച്ചു. ദൗര്‍ഭാഗ്യകരമായ നിമിഷത്തിലാണ് ക്യാപ്റ്റന്‍സി സ്ഥാനം വന്നതെങ്കിലും, റിഷഭ് പന്തിനു കൂടുതല്‍ വളരാനുള്ള അവസരമാണിത് ” ഡല്‍ഹി ക്യാപിറ്റല്‍സ് ചെയര്‍മാന്‍ കിരണ്‍ കുമാര്‍ പറഞ്ഞു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

തന്‍റെ കഴിവില്‍ വിശ്വാസം അര്‍പ്പിച്ച ഡല്‍ഹി മാനേജ്മെന്‍റിന് റിഷഭ് പന്ത് നന്ദി പറഞ്ഞു. ഡല്‍ഹി ടീമിനെ നയിക്കുക എന്നത് തന്‍റെ സ്വപ്നമായിരുന്നു എന്ന് പറഞ്ഞ റിഷഭ് പന്ത്, സീനിയര്‍ താരങ്ങള്‍ ചുറ്റും ഉള്ളപ്പോള്‍, തന്‍റെ മികച്ചത് ടീമിനു നല്‍കാനായി കാത്തിരിക്കുകയാണ് എന്നും പന്ത് കൂട്ടിചേര്‍ത്തു.

Scroll to Top