ഐപിഎല്ലിനേക്കാൾ മികച്ചത് പാകിസ്ഥാൻ സൂപ്പർ ലീഗ് :ഞെട്ടിക്കുന്ന അഭിപ്രായവുമായി മുൻ പാക് താരം

ക്രിക്കറ്റ്‌ ലോകത്ത് എല്ലാകാലവും വളരെ ഏറെ ചർച്ചയായി മാറാറുണ്ട് ഇന്ത്യൻ പ്രീമിയർ ലീഗും മറ്റ് ടി :ട്വന്റി ക്രിക്കറ്റ്‌ ലീഗുകളും തമ്മിലുള്ള താരതമ്യം. വളരെ ഏറെ ആരാധകരെ ലോകമാകെ ചുരുങ്ങിയ കാലയളവിൽ സൃഷ്ടിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് വളരെ അധികം വിദേശ താരങ്ങളാലും അനുഗ്രഹീതമാണ് ഐപിൽ പതിനാലാം സീസൺ കോവിഡ് വ്യാപന സാഹചര്യം കാരണം പൂർണ്ണമായി നിർത്തിവെച്ചത് ക്രിക്കറ്റ്‌ പ്രേമികളിൽ നിരാശ സമ്മാനിച്ചിരുന്നു ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ മാസം ആരംഭിക്കുവാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരെ ഞെട്ടിക്കുന്നത് ഐപിഎല്ലിനേക്കാൾ വളരെയേറെ മികച്ച ടൂർണമെന്റ് പാകിസ്ഥാൻ സൂപ്പർ ലീഗ് മാത്രമാണെന്ന മുൻ പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം താരം മുഷ്താഖ് അഹമ്മദ്‌.

നിലവിൽ ഐപിൽ മികച്ചത് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട് എങ്കിലും ഇപ്പോൾ പാകിസ്ഥാൻ സൂപ്പർ ലീഗാണ്‌ ഏറ്റവും മികച്ചതെന്നും വിദേശ താരങ്ങൾ പോലും കളിക്കുവാൻ ആഗ്രഹിക്കുന്നത പാക് ലീഗിലാണെന്നും അദ്ദേഹം അഭിപ്രായം ഉന്നയിച്ചു. ടി :20 ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയത് ബിസിസിഐ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റാണ്. ക്രിക്കറ്റിൽ മൂന്നാമത്തെ ഫോർമാറ്റായി എത്തി വൻ ജനപ്രീതി നേടിയ ടി :ട്വന്റി ക്രിക്കറ്റിന് അതിവേഗം വളർച്ച സമ്മാനിച്ച ഐപിഎല്ലിന് പിന്നാലെയാണ് പല ക്രിക്കറ്റ്‌ രാജ്യങ്ങളും ഇത്തരം വലിയ ടി :20 ലീഗുകൾ ആരംഭിച്ചത്.

“എന്റെ അഭിപ്രായത്തിലും ഒപ്പം പ്രമുഖ താരങ്ങൾ പലരും പങ്കുവെച്ച അനുഭവം പ്രകാരവും ലോകത്തിലെ ഏറ്റവും മികച്ച ടി:20 ടൂർണമെന്റ് പാകിസ്ഥാൻ സൂപ്പർ ലീഗാണ്.ഞാൻ ഇക്കാര്യം പല വിദേശ സ്റ്റാർ താരങ്ങളുമായി സംസാരിച്ചു. അവർ എല്ലാം ഒരേസ്വരത്തിൽ പറഞ്ഞത് ഇത്ര കടുപ്പമേറിയ ബൗളിംഗ് ഞങ്ങൾ വേറെ ഒരു ലീഗിലും കണ്ടിട്ടില്ലയെന്നാണ്. ഏറെ വേഗതയിൽ പന്തുൾ എറിയുന്ന ബൗളിംഗ് നിരയും മനോഹരമായി ആരെയും കുഴക്കുന്ന സ്പിന്നർമാരും ഇവിടെ ഉണ്ട് “മുഷ്താഖ് അഹമ്മദ് വാചാലനായി.