കോച്ചിനെ ബഹുമാനിക്കാൻ ഇന്ത്യൻ ടീമിന് അറിയാം അത് കണ്ടുപഠിക്കൂ :രൂക്ഷ വിമർശനവുമായി ആക്രം

ലോകക്രിക്കറ്റിലെ അറിയപ്പെടുന്ന ഒരു താരമാണ് വസീം ആക്രം. പാകിസ്ഥാൻ ടീമിലെ ഏറ്റവും അപകടകാരിയായ ബൗളറും ഒപ്പം മുൻ കോച്ചുമായ താരം മുൻപ് ഐപിഎല്ലിൽ ചില ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ നടക്കുന്ന സംഭവ വികസങ്ങളെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറയാറുള്ള വസീം അക്രമിന്റെ ചില പ്രസ്താവനകൾ ഏറെ ചർച്ചയാകാറുണ്ട്. ഇപ്പോൾ പാക്കിസ്ഥാൻ ടീമിലെ ചില തരങ്ങൾക്കെതിരെ വലിയ വിമർശനം ഉന്നയിക്കുകയാണ് ആക്രം.

രണ്ടായിരത്തിമൂന്നിൽ പാകിസ്ഥാൻ ദേശീയ കുപ്പായത്തിൽ നിന്നും വിരമിച്ച ആക്രം പിന്നീട് ഇതുവരെ പാകിസ്ഥാൻ ടീമിന്റെ കോച്ചിംഗ് പാനലിൽ അംഗമായി പോലും വന്നിട്ടില്ല എന്നതാണ് കൗതുകം. എന്താണ് പാക് ടീമിന്റെ കോച്ചായി വരാൻ ആഗ്രഹമില്ലാത്തത് എന്ന ഒരു പ്രിയ ആരാധകന്റെ ചോദ്യത്തിന് വസീം ആക്രം നൽകിയ മറുപടിയാണ് വൈറലാകുന്നത്.

പാകിസ്ഥാൻ ക്രിക്കറ്റ്‌ ആരാധകർ എന്നും ടീമിന്റെ കോച്ചിങ് പാനലിനെ വളരെ അപമാനിക്കുവാൻ ശ്രമിക്കുന്നവരാണ്. ഒപ്പം എല്ലാ കുറ്റവും ഒടുവിൽ കോച്ചിന്റെ പുറത്തേക്ക് വരുന്നതാണ് ഇപ്പോൾ പാക് ക്രിക്കറ്റിൽ കണ്ടുവരുന്നത്‌.പാക് ബൗളിംഗ് കോച്ച് വഖാർ യൂനിസ് എതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന പലവിധ അഭിപ്രായങ്ങൾ ഞാൻ കാണാറുണ്ട്. ഒപ്പം അദ്ദേഹം നേരിടുന്ന അപമാനവും ഞാൻ ശ്രദ്ധിക്കാറുണ്ട്.പാക് ക്രിക്കറ്റ്‌ പ്രേമികൾ വെറുതെ കോച്ചുമാരെ പരിഹസിക്കുന്ന രീതി മാറ്റണം. ഇക്കാര്യത്തിൽ ഇന്ത്യൻ ആരാധകരെ അവർ മാതൃകയാക്കണം ” ആക്രം വാചാലനായി.

പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡും ഇത്തരം കാര്യങ്ങളിൽ ഒന്നും ക്രിയാത്മക ഇടപെടൽ നടത്താറില്ല എന്ന് തുറന്ന് വിമർശിച്ച ആക്രം മത്സരത്തിൽ ടീമിനായി കളിക്കേണ്ടത് താരങ്ങൾ മാത്രമാണ് എന്നും പദ്ധതികൾ മനോഹരമായി എന്നും തയ്യാറാക്കുകയെന്നതാണ് മിക്ക കോച്ചുമാരും ചെയ്യുന്നതെന്നും ആക്രം വിശദമാക്കി.