ഈ വിജയം ടീമിന് ഏറെ അനിവാര്യമായത് : നായകനായ ആദ്യ ടെസ്റ്റ് ജയിച്ച സന്തോഷം പ്രകടമാക്കി ബാബർ അസം

ദക്ഷിണാഫ്രിക്കക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ  നേടിയ 7 വിക്കറ്റ് വിജയം പാക്കിസ്ഥാന്‍ ടെസ്റ്റ് ടീമിന് ഏറെ അനിവാര്യമായ ഒന്നായിരുന്നവെന്ന് തുറന്ന് പറഞ്ഞ്
ടെസ്റ്റ്  ടീം നായകൻ ബാബർ അസം
രംഗത്തെത്തി .

കിവീസ് എതിരെ അവരുടെ നാട്ടിലേറ്റ  കനത്ത തോല്‍വിക്ക് ശേഷം നാട്ടിലേക്ക്  മടങ്ങി എത്തിയ   ടീം മൊത്തം അതീവ സമ്മര്‍ദ്ദത്തിലായിരുന്നു എന്നതാണ് സത്യം  .കിവീസ് എതിരെ നേരിട്ട  പരാജയങ്ങളില്‍ ടീമിനൊപ്പം ബാബര്‍ അസം ഇല്ലായിരുന്നു. ഇപ്പോള്‍ ബാബര്‍ തിരികെ  ടീമിലേക്ക് എത്തിയ ശേഷം ടീം ദക്ഷിണാഫ്രിക്കയെ  ആദ്യ ടെസ്റ്റിൽ  തന്നെ മികച്ച പ്രകടനത്തോടെ തോൽപ്പിക്കുകയായിരുന്നു .

ഈ വിജയം  ടീമിന്  നൽകുന്ന ആശ്വാസം വളരെ വലുതാണെന്നും ടീമിന്റെ മൊത്തം  ആത്മവിശ്വാസം ഉയര്‍ത്തുന്ന പ്രകടനമായിരുന്നു ഇതെന്നും  ബാബര്‍ വ്യക്തമാക്കി.  ടീമിന്റെ കനത്ത തോൽവികളിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന  കോച്ചിംഗ് സ്റ്റാഫിനും  ഇത് ഏറെ ആശ്വാസം നല്‍കുന്ന ഫലമായിരുന്നു ആദ്യ ടെസ്റ്റിൽ സംഭവിച്ചതെന്നും ബാബർ വ്യക്തമാക്കി .

സ്വന്തം മണ്ണിൽ  എതിർ ടീമിനെതിരെ നേടിയ വിജയം ആണെങ്കിലും  ദക്ഷിണാഫ്രിക്ക  പോലൊരു മികച്ചൊരു ടെസ്റ്റ് ടീമിനെതിരെയുള്ള  ഈ വിജയം ഇരട്ടി സന്തോഷം നൽകുന്നുവെന്നും ബാബർ വ്യക്തമാക്കി.സൗത്താഫ്രിക്കൻ    ടീം മികച്ച സംഘമാണെന്ന് ഒരിക്കലും  മറക്കരുതെന്നും ടീമിലെ മുഴുവൻ  ബാറ്റ്സ്മാന്മാരും പേസര്‍മാരും സ്പിന്നര്‍മാരും ഒരേ പോലെ  പ്രകടനം പുറത്തെടുത്താണ്  ഈ വിജയം സ്വന്തമാക്കിയതെന്നും നായകൻ പറഞ്ഞു .