ഏഷ്യ കപ്പ് വനിത ക്രിക്കറ്റ് : പാക്കിസ്ഥാനെ പരാജയപ്പെടുത്തി ചരിത്ര വിജയവുമായി തായ്ലന്‍റ്

ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് പോരാട്ടത്തില്‍ ചരിത്ര വിജയവുമായി തായ്ലന്‍റ്‌. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 117 റണ്‍സാണ് വിജയലക്ഷ്യം ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ 1 പന്ത് ബാക്കി നില്‍ക്കേ തായ്ലന്‍റ് വിജയം നേടി. ഇതാദ്യമായാണ് തായ്ലന്‍റ് പാക്കിസ്ഥാനെ പരാജയപ്പെടുത്തുന്നത്.

FeXVGB7X0AIL2by

ഓപ്പണിംഗില്‍ നാത്തകന്‍ ചന്ദമിന്‍റെ അര്‍ദ്ധസെഞ്ചുറി കരുത്തിലാണ് തായ്ലന്‍റ് 4 വിക്കറ്റ് ശേഷിക്കേ വിജയം നേടിയത്. 51 പന്തില്‍ 61 റണ്‍സ് നേടിയ നാത്തകം 19ാം ഓവറില്‍ പുറത്താകുമ്പോള്‍ 8 പന്തില്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

അവസാന ഓവറില്‍ റോസനെനും ബോച്ചത്തവും ചേര്‍ന്ന് തായലന്‍റിനെ വിജയത്തില്‍ എത്തിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ അമീന്‍റെ (64 പന്തില്‍ 56) അര്‍ദ്ധസെഞ്ചുറിയിലാണ് ഭേദപ്പെട്ട സ്കോറില്‍ എത്തിയത്. വിജയത്തോടെ 2 പോയിന്‍റുമായി തായ്ലന്‍റ് വനിതകള്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. 4 പോയിന്‍റുമായി പാക്കിസ്ഥാന്‍ രണ്ടാമതാണ്.