ഇന്ത്യയെ നേരിടാൻ മികവുള്ള താരങ്ങൾ പാകിസ്ഥാൻ ടീമിലില്ല :തുറന്ന് പറഞ്ഞ് ഹർഭജൻ സിങ്

ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ആരവം എത്തി കഴിഞ്ഞു. ഐസിസിയുടെ തന്നെ ഏറെ ആരാധകരുള്ള ടൂർണമെന്റ് ഇതവണ ആര് നേടുമെന്നുള്ള ചോദ്യവും ഏറെ പ്രവചനങ്ങളും സജീവമായിരിക്കെ എല്ലാ ത്രില്ലും സമ്മാനിക്കുന്ന പാകിസ്ഥാനും ഇന്ത്യയും പോരാട്ടത്തിന് ഇന്ന് തുടക്കം കുറിക്കും. ഐസിസി ലോകകപ്പുകളിൽ എക്കാലവും പാകിസ്ഥാനെതിരെ മികച്ച റെക്കോർഡുള്ള ടീം ഇന്ത്യ പൂർണ്ണ ആത്മവിശ്വാസത്തിൽ കളിക്കാനായി എത്തുമ്പോൾ 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച മികവ് ആവർത്തിക്കാമെന്നാണ് പാകിസ്ഥാൻ ടീമും ആരാധകരും പ്രതീക്ഷിക്കുന്നത്.

അതേസമയം പാകിസ്ഥാൻ ടീമിലിപ്പോൾ ഇന്ത്യയുടെ കരുത്തുറ്റ പ്ലേയിംഗ്‌ ഇലവനെ തോൽപ്പിക്കാൻ കഴിവുള്ള താരങ്ങൾ ആരും ഇല്ലെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.ടെസ്റ്റ്‌ ക്രിക്കറ്റിൽ അടക്കം സ്ഥിരതയോടെ ബാറ്റ് ചെയ്യുവാൻ കഴിവുള്ള ബാറ്റ്‌സ്മന്മാർ ഇപ്പോഴും പാകിസ്ഥാൻ ടീമിലില്ലന്നത് ചൂണ്ടികാട്ടിയ ഹർഭജൻ സിംഗ് കഴിഞ്ഞ 10 വർഷ കാലമായി പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം താഴേക്ക് പോയതായി വിശദമാക്കി. പാകിസ്ഥാൻ ടീമിൽ ഇപ്പോഴും ഇന്ത്യൻ ടീമിനെ വെല്ലുവിളിക്കാൻ കഴിവുള്ള താരങ്ങളില്ലിന്നും പറഞ്ഞ ഭാജി ഈ ടി :20 ലോകകപ്പിൽ പാകിസ്ഥാൻ ടീം ഒരിക്കൽ പോലും ഇന്ത്യക്ക് ഭീക്ഷണിയായി മാറില്ല എന്നും വ്യക്തമാക്കി.

“ടി :20യിൽ റൺസ് നേടുവാൻ ഏതൊരു ബാറ്റ്‌സ്മാനും കഴിയും. എന്നാൽ പഴയ പാകിസ്ഥാൻ ടീമിനെ കുറിച്ച് നമുക്ക് ഏറെ അറിയാം.അവരുടെ പക്കൽ ആ കാലയളവിൽ ഇൻസമാം ഉൾ ഹഖ്,സയ്യിദ് അൻവർ, സലീം മാലിക്ക്, വഖാർ യൂനിസ് എന്നിവരുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയെ വെല്ലുവിളിക്കനോ അല്ലേൽ തോൽപ്പിക്കാനോ മിടുക്കുള്ള താരങ്ങളെ അവരുടെ സ്‌ക്വാഡിൽ കാണുവാനില്ല. ഈ ടി :20 ലോകകപ്പിൽ ഇന്ത്യക്ക് പാക് ടീം ഒരു ഭീക്ഷണിയാകില്ല. കൂടാതെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾക്ക് മുൻപിൽ ഒരു കരുതൽ വേണം “ഹർഭജൻ അഭിപ്രായം വിവരിച്ചു.