ശക്തമായ ടീമിനെ അണിനിരത്തി പാക്കിസ്ഥാന്‍. ഇന്ത്യ വിയര്‍ക്കും.

ഒക്ടോബര്‍ 24 ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. മത്സരത്തിനു മുന്നോടിയായി 12 അംഗ സ്ക്വാഡിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവതാരങ്ങളെയും അണിനിരത്തി ബാലന്‍സഡ് ടീമിനെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് ടീമിന്‍റെ ബാറ്റിംഗിന്‍റെ ശക്തി. യുവതാരം ഷഹീന്‍ അഫ്രീദിയാണ് ബൗളിംഗില്‍ പാക്കിസ്ഥാന്‍റെ ശക്തി. 12 അംഗ സ്ക്വാഡില്‍ സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് നവാസ് എന്നിവരെ ഒഴിവാക്കിയപ്പോള്‍ ഹൈദര്‍ അലിയെ ടീമില്‍ ഉള്‍പ്പെടുത്തി.

ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഈ കണക്കുകളില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിച്ചിറങ്ങുമ്പോള്‍ ബാബര്‍ അസാം നയിക്കുന്ന പാക് നിര ഇത്തവണ എളുപ്പം തോറ്റുകൊടുക്കുന്നവരല്ല. സന്നാഹ മത്സരത്തില്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയോട് പൊരുതിത്തോറ്റു. ഇന്ത്യ ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും സന്നാഹ മത്സരത്തില്‍ തോല്‍പ്പിച്ചാണ് പാകിസ്താനെതിരേ ഇറങ്ങുന്നത്.

പാക്കിസ്ഥാന്‍ സ്ക്വാഡ്

Babar Azam (C), Mohammad Rizwan(wk), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Haider Ali, Imad Wasim, Shadab Khan, Hasan Ali, Shaheen Shah Afridi, Haris Rauf