ഒത്തുക്കളിക്കാൻ പറഞ്ഞ് പാക് നായകൻ : വെളിപ്പെടുത്തലുമായി ഷെയ്ൻ വോൺ

ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം ആരാധകരുള്ള താരമാണ് ഷെയ്ൻ വോൺ. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ലെഗ് സ്പിൻ ബൗളറായ ഷെയ്ൻ വോൺ നിലവിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും കമന്ററിയുമായി സജീവമാണ്. ക്രിക്കറ്റ്‌ വിലയിരുത്തലുകൾ സജീവമായി നടത്താറുള്ള താരം കഴിഞ്ഞ ദിവസമാണ് തന്റെ ക്രിക്കറ്റ്‌ കരിയറിലെ ഒരു അപൂർവ്വം സംഭവം വിശദമാക്കിയത്.

താൻ കൂടി പങ്കാളിയായ ഓസ്‌ട്രേലിയൻ ടീമിന്റെ ഒരു പാകിസ്താന്‍ പര്യടനത്തില്‍ മോശമായി പന്തെറിയാന്‍ പാക് നായകന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. മുൻ താരത്തിന്റെ ഈ പ്രസ്താവന ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി മാറി കഴിഞ്ഞു.

1994 ലെ ഓസ്ട്രേലിയ : പാകിസ്ഥാൻ ടെസ്റ്റ്‌ പരമ്പരക്കിടയിലാണ് ആക്കാലത്തെ പാകിസ്ഥാൻ നായകൻ സലീം മാലിക്ക് തനിക്കും ഓസ്ട്രേലിയൻ ടീമിലെ തന്റെ സഹതാരമായിട്ടുള്ള ടിം മേയക്കും കൂടി ഏകദേശം രണ്ടുലക്ഷം അമേരിക്കന്‍ ഡോളർ വാഗ്ദാനം ചെയ്തതെന്ന് വോൺ വെളിപ്പെടുത്തി.ഒന്നര കോടി രൂപക്ക് അരികിലായുള്ള ഈ പ്രലോഭനത്തിൽ ഞങ്ങൾ വീണില്ലെന്നും വോൺ തുറന്ന് പറഞ്ഞു.

അദേഹത്തിന്റെ ഇറങ്ങാനുള്ള ഒരു ഡോക്യുമെന്ററിയിലാണ് പാക് ടീം നായകൻ തന്നോട് ഒത്തുകളിക്കാനായി ആവശ്യപ്പെട്ട കാര്യത്തെ കുറിച്ച് ഏറെ സംസാരിക്കുന്നത്. മുൻപും വ്യത്യസ്ത അഭിപ്രായങ്ങളാൽ വോൺ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.145 ടെസ്റ്റുകളിൽ നിന്നായി 708 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള വോൺ ഏതൊരു എതിരാളികൾക്കും പേടി സ്വപ്നം തന്നെയാണ്.

“1994നടന്ന കറാച്ചി ക്രിക്കറ്റ്‌ ടെസ്റ്റിൽ ജയം നേടാനാണ് പാകിസ്ഥാൻ നായകനിൽ നിന്നും ഇങ്ങനെ ഒരു ആവശ്യം വന്നത്. പാകിസ്ഥാൻ നായകൻ സലീം മാലിക്ക് പരമ്പരയിലെ ഒരു മത്സരം എങ്കിലും ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾക്ക് മുൻപിൽ ഇത്തരം ഒരു ഓഫർ വെച്ചത്. അദ്ദേഹം എന്നോട് മോശമായി ബൗൾ ചെയ്യണമെന്ന് ആവശ്യപെട്ടു.അദ്ദേഹം മുറിയിൽ എത്തിയാണ് ഇക്കാര്യങ്ങൾ പറഞ്ഞത് ” വോൺ വെളിപ്പെടുത്തി