അയ്യോ ധോണി പാക് ടീമിനെ തോൽപ്പിക്കരുതേ :പാക് ആരാധകർ ആവശ്യം ഞെട്ടിക്കുന്നത്

എക്കാലവും ഐസിസി ലോകകപ്പുകളിൽ ആവേശം നിറക്കുവാൻ ഇന്ത്യയും പാകിസ്ഥാൻ ടീമും തമ്മിലുള്ള അത്യന്തം വാശിയേറിയ മത്സരങ്ങൾക്ക് കഴിയാറുണ്ട്. മറ്റൊരു നിർണായക മത്സരം കൂടി ടി :20 ലോകകപ്പിൽ വരുമ്പോൾ ആരാകും ഈ തവണ ജയിക്കുക എന്നത് ശ്രദ്ധേയമായ ചോദ്യമാണ്. പതിവ് പോലെ ഐസിസി ടൂർണമെന്റുകളിൽ പാകിസ്ഥാൻ എതിരെ ജയം ആവർത്തിക്കാൻ കോഹ്ലിയും ടീമും കളിക്കാൻ എത്തുമ്പോൾ 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലാണ് പാക് ടീം മനസ്സിലെ പ്രതീക്ഷ. കൂടാതെ ഇത്തവണ ടി :20 ലോകകപ്പ് നേടുമെന്ന് എല്ലാവരും പ്രവചിക്കുന്ന ടീമുകളുമാണ് ഇന്ത്യയും ഒപ്പം പാകിസ്ഥാനും. ഇന്നത്തെ കളിയിൽ ജയിക്കുന്ന ടീം ഇത്തവണത്തെ കിരീടം കൂടി ഉറപ്പിക്കുകയാണെന്ന് ചില മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നു.

അതേസമയം വാശിയെറിയ മത്സരം തുടക്കം കുറിക്കുവാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിൽ നടന്ന രസകരമായ ഒരു സംഭവമാണ് ആരാധകർ എല്ലാം കൂടി ഏറ്റെടുക്കുന്നത്. ഇന്നലെ അന്തിമഘട്ട പ്രാക്ടിസ് പിന്നിട്ട ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സ്റ്റേഡിയത്തിൽ നിന്നും മടങ്ങവേയാണ് എല്ലാവരെയും അമ്പരപ്പിച്ച ഈ സംഭവം അരങ്ങേറിയത്. കഠിനമായ പരിശീലനം പിന്നാലെ മടങ്ങിയ സ്റ്റാർ ഓപ്പണർ ലോകേഷ് രാഹുലിനോട് സ്റ്റേഡിയത്തിൽ നിന്ന പാകിസ്ഥാൻ ആരാധകരിൽ ചിലർ പ്ലീസ് നാളെ പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീമിന് തോൽപ്പിക്കരുതേ എന്ന് ആവശ്യപെട്ടതും ഒപ്പം ചിരിച്ചുകൊണ്ട് രാഹുൽ തന്റെ പതിവ് ശൈലിയിൽ നടന്ന് പോയത് എല്ലാം സോഷ്യൽ മീഡിയയിൽ വളരെ അധികം പ്രചാരം നേടുന്ന വീഡിയോയിൽ കാണുവാൻ സാധിക്കും

എന്നാൽ രാഹുലിനും പിന്നാലെ നടന്ന് വന്ന മുൻ നായകനും ടീം ഇന്ത്യയുടെ മെൻറ്റർ കൂടിയായ ധോണിയോട് ഉറക്കെ ആരാധകർ പാകിസ്ഥാൻ ടീമിന്റെ ജയം ആവശ്യപ്പെട്ടതും ഒപ്പം തന്റെ സ്വതസിദ്ധ ശൈലിയിൽ ഇതിനുള്ള മറുപടി ധോണി നൽകിയതും ഏറെ കയ്യടികൾ നേടി. ഈ വരുന്ന മത്സരത്തിൽ ദയവായി പാക് ടീമിനെ തോൽപ്പിക്കരുത് എന്നാണ് ചില പാകിസ്ഥാൻ ആരാധകർ ധോണിയോട് ആവശ്യപെട്ടത്. ഇത് എന്റെ ജോലി ആണ് ഞാൻ ജോലിയാണ് ചെയ്യുന്നത് എന്നും പറഞ്ഞാണ്‌ ധോണി അവിടെ നിന്നും നടന്ന് നീങ്ങിയത്. ഇത്തവണത്തെ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനോപ്പം മെന്റർ റോളിൽ ധോണിയെ ബിസിസിഐ ആഴ്ചകൾ മുൻപാണ് നിയമിച്ചത്