അതിവേഗ പന്തുകളുമായി ഉമ്രാന്‍ മാലിക്ക്. കുറ്റികള്‍ പറക്കുന്നു.

2022 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സിസണിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഉംറാന്‍ മാലിക്കിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഉമ്രാൻ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും അയർലൻഡിനെതിരായ ആദ്യ ടി20യിൽ ഉമ്രാൻ തന്റെ അരങ്ങേറ്റം നടത്തി.

മഴ ബാധിച്ച കളിയിൽ ഒരു ഓവർ മാത്രം എറിഞ്ഞ ഉംറാൻ രണ്ടാം മത്സരത്തില്‍ തന്റെ മുഴുവൻ ക്വാട്ടയും എറിഞ്ഞു. രണ്ടംം മത്സരത്തില്‍ ആദ്യ വിക്കറ്റ് നേടിയിരുന്നു, പിന്നാലെ അവസാന ഓവറിൽ 17 റൺസ് പ്രതിരോധിക്കുകയും ചെയ്തു.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിൽ ഉമ്രാനെ തിരഞ്ഞെടുത്തിരുന്നു. ഇതിനു മുന്നോടിയായുള്ള ഡെർബിഷെയറിനെതിരായ സന്നാഹ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച തുടക്കം ലഭിക്കുകയും ചെയ്യയു. ല്യൂസ് ഡു പ്ലൂയുടെ സ്റ്റംപ് പറത്തിയാണ് ഉമ്രാൻ തുടക്കമിട്ടത്. ബാറ്റര്‍ക്ക് കണക്ട് ചെയ്യാന്‍ കഴിയാഞ്ഞതോടെയാണ് ഉമ്രാന്‍ മാലിക്ക് സ്റ്റംപെടുത്തത്.

290619859 1154375758441852 4039721971580422012 n

തന്റെ രണ്ടാമത്തെ സ്പെല്ലിൽ, തന്റെ പേസിന് എന്തുചെയ്യാൻ കഴിയുമെന്ന് ഉംറാൻ കാണിച്ചു തന്നു. ഉമ്രാന്‍റെ അതിവേഗ പന്ത് വിക്കറ്റ് കീപ്പർ ബാറ്റർ ബ്രൂക്ക് ഗസ്റ്റിന്‍റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു.

മറുവശത്ത്, ഇതുവരെ അരങ്ങേറ്റ മത്സരം ലഭിക്കാത്ത അർഷ്ദീപ്, 29 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി, ആതിഥേയരെ 150/8 എന്ന നിലയിൽ ഒതുക്കി. ഇന്ത്യ അനായാസം ചേസ് ചെയ്ത മത്സരത്തില്‍ 38 പന്തിൽ 59 റൺസ് നേടിയ ദീപക് ഹൂഡ ടോപ്പ് സ്കോററായി. സഞ്ജു സാംസൺ (30 പന്തിൽ 38), സൂര്യകുമാർ യാദവ് (22 പന്തിൽ 36) എന്നിവരും 7 വിക്കറ്റിന്റെ അനായാസ വിജയത്തിന് സംഭാവന നൽകി.