ഇപ്പോഴാണ് ഞങ്ങളുടെ ശരിയായ കഴിവുകള്‍ പുറത്തു വന്നത്, പ്രത്യേകിച്ചു ബോളിംഗില്‍ – രോഹിത് ശര്‍മ്മ

Rohit sharma ipl 2022 vs rr scaled

രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ മുംബൈ മറികടന്നു. മത്സരത്തിനു ശേഷം മുംബൈ ബോളര്‍മാരെ പുകഴ്ത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എത്തിയിരിന്നു. എതിരാളികളെ സമര്‍ദ്ദത്തിലാക്കി ഇടവേളകളില്‍ വിക്കറ്റ് എടുത്തതിനു രോഹിത് ശര്‍മ്മ അഭിനന്ദിച്ചു.

”ഇങ്ങനെയാണ് ഞങ്ങള്‍ കളിക്കുന്നത്. ഇന്നാണ് ഞങ്ങളുടെ കഴിവുകള്‍ പുറത്തു വന്നത്. പ്രത്യേകിച്ചു ബോളിംഗില്‍. അവര്‍ നന്നായി സമര്‍ദ്ദം കൊടുത്തു. വിക്കറ്റുകള്‍ എടുത്തുകൊണ്ടിരുന്നാല്‍ അവര്‍ക്ക് പ്രയാസമായി മാറും. അത് ഞങ്ങള്‍ ഇന്ന് പെര്‍ഫക്റ്റ് ആയി ചെയ്തു ” മത്സരത്തിനു ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു.

3351a74b 9dd3 4642 9a03 402bc0eb76f0

എല്ലാ വേദികളിലും സാഹചര്യങ്ങള്‍ വിത്യസ്തമായിരുന്നു എന്നും അതിനാല്‍ വിവിധ കൊംമ്പിനേഷനുകള്‍ ഉപയോഗിക്കേണ്ടി വന്നതായി രോഹിത് ശര്‍മ്മ പറഞ്ഞു. ക്ലോസ് മത്സരങ്ങളില്‍ വിജയിച്ചിരുന്നെങ്കില്‍ മുംബൈക്ക് സാധ്യതകള്‍ ഉണ്ടാവുമായിരുന്നു എന്ന് മുംബൈ ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു.

0ff29a39 2915 433c a15d f089acad9521

രാജസ്ഥാന്‍ റോയല്‍സിനെതിരെ രണ്ട് സ്പിന്നര്‍മാരെയാണ് മുംബൈ ഇന്ത്യന്‍സ് വിന്യസിച്ചത്. ഹൃഥിക്കും കുമാര്‍ കാര്‍ത്തികയും ചേര്‍ന്ന് മധ്യ ഓവറുകളില്‍ കളി നിയന്ത്രിച്ചിരുന്നു. “ഈ രണ്ടുപേരും ധൈര്യശാലികളാണ്, അവർ എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. ഏത് ഘട്ടത്തിലും അവരെ ബൗൾ ചെയ്യിപ്പിക്കാന്‍ അത് എനിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ഞങ്ങൾ നന്നായി കളിച്ചു, ബൗളർമാരും, ബാറ്റർമാരും നന്നായി ജോലി ചെയ്തു,” രോഹിത് പറഞ്ഞു നിര്‍ത്തി

See also  അവസാന ഓവറില്‍ പഞ്ചാബിനു വിജയിക്കാന്‍ 29 റണ്‍സ്. ഹൈദരബാദ് വിജയിച്ചത് 2 റണ്‍സിനു
Scroll to Top