2025 മെഗാലേലത്തിൽ മുംബൈ ലക്ഷ്യം വയ്ക്കുന്ന ഓപ്പണർമാർ. രാഹുൽ അടക്കം 3 പേർ ലിസ്റ്റിൽ.

mumbai 2024

2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ മുംബൈ ഇന്ത്യൻസ് ടീമിനെ സംബന്ധിച്ച് വളരെ നിരാശാജനകമായിരുന്നു. രോഹിതിനെ മാറ്റി ഹർദിക്കിനെ നായകനാക്കിയാണ് മുംബൈ 2024 ഐപിഎൽ ക്യാമ്പയിൻ ആരംഭിച്ചത്. എന്നാൽ ഹർദിക്കിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മുംബൈയ്ക്ക് സാധിച്ചില്ല.

എല്ലാ മത്സരങ്ങളിലും മുംബൈ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. 2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി രോഹിത് ശർമ മുംബൈ ടീമിൽ നിന്ന് കൂടുമാറുമെന്നുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇത്തരത്തിൽ രോഹിത് മുംബൈ വിടുകയാണെങ്കിൽ അത് ടീമിന് വലിയൊരു തിരിച്ചടി ഉണ്ടാക്കും. അങ്ങനെയെങ്കിൽ മറ്റൊരു ഓപ്പണറെ കണ്ടെത്തേണ്ടത് മുംബൈയുടെ ആവശ്യമാണ്. 2025 ഐപിഎൽ ലേലത്തിൽ മുംബൈയ്ക്ക് ലക്ഷ്യം വയ്ക്കാൻ സാധിക്കുന്ന 3 ഓപ്പണർമാരെ പരിശോധിക്കാം.

1. അഭിഷേക് ശർമ

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ച ഒരു ബാറ്ററാണ് അഭിഷേക് ശർമ. അതുകൊണ്ടു തന്നെ ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ഹൈദരാബാദ് ടീം അഭിഷേക് ശർമയെ വിട്ടു നൽകാൻ സാധ്യത വളരെ കുറവാണ്. 2024 സീസണിൽ 484 റൺസ് ആയിരുന്നു ഇടംകയ്യൻ ബാറ്റാറായ അഭിഷേക് ശർമ സ്വന്തമാക്കിയത്. 204 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റിലാണ് അഭിഷേക് ശർമയുടെ ഈ നേട്ടം. എന്നാൽ അഭിഷേക് ശർമ ലേലത്തിന് എത്തുകയാണെങ്കിൽ അത് മുംബൈ ഇന്ത്യൻസിന് വലിയ അവസരം തന്നെയാണ്.

Read Also -  "ഇനി എപ്പോൾ റൺസ് നേടാനാണ്? യൂസ്ലെസ് സഞ്ജു". വിമർശിച്ച് ആരാധകർ.

2. കെഎൽ രാഹുൽ

രാഹുൽ 2025 ഐപിഎൽ ലേലത്തിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാൽ മുംബൈയ്ക്ക് ലക്ഷ്യം വയ്ക്കാൻ സാധിക്കുന്ന ഒരു ഓപ്പണിങ് ബാറ്റർ തന്നെയാണ് രാഹുൽ. ശക്തമായ ബാറ്റിംഗ് പ്രകടനങ്ങളാണ് കഴിഞ്ഞ സീസണുകളിലൊക്കെയും രാഹുൽ കാഴ്ച വെച്ചിട്ടുള്ളത്. മാത്രമല്ല മുംബൈ ടീമിന് ഇണങ്ങുന്ന താരമാണ് രാഹുൽ. ഹർദിക്ക് പാണ്ട്യയ്ക്കൊപ്പം കളിച്ച വലിയ പരിചയം രാഹുലിനുണ്ട്. എന്നിരുന്നാലും രോഹിത് ശർമയ്ക്ക് പകരക്കാരനായി മാറാൻ രാഹുലിന് സാധിക്കില്ല.

3. ഫിൽ സോൾട്ട്

ഫ്രാഞ്ചൈസികൾക്ക് 4 താരങ്ങളെ മാത്രമേ നിലനിർത്താൻ സാധിക്കൂ എന്ന അവസ്ഥയുണ്ടായാൽ ഉറപ്പായും ഫീൽ സോൾട്ട് 2025 ഐപിഎൽ ലേലത്തിൽ ഉണ്ടാവും. അങ്ങനെയെങ്കിൽ മുംബൈ ഇന്ത്യൻസിന് ലക്ഷ്യം വയ്ക്കാൻ സാധിക്കുന്ന ഒരു ഓപ്പണറാണ് സോൾട്ട്. 2024 ഐപിഎല്ലിൽ മികച്ച പ്രകടനമായിരുന്നു സോൾട്ട് കാഴ്ചവച്ചത്. 435 റൺസ് സീസണിൽ സ്വന്തമാക്കാൻ സോൾട്ടിന് സാധിച്ചു. 39.5 എന്ന ശരാശരിയിൽ ആയിരുന്നു സോൾട്ടിന്റെ ഈ പ്രകടനം. മാത്രമല്ല 182 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും സോൾട്ടിനുണ്ട്. ഇന്നിംഗ്സിന്റെ തുടക്കം മുതൽ വമ്പൻ ഷോട്ടുകൾ കളിക്കാൻ സാധിക്കുന്ന താരം കൂടിയാണ് സോൾട്ട്.

Scroll to Top