കോഹ്ലിയെ വെറും 5 പന്തുകൾക്കുള്ളിൽ ഞാൻ ഔട്ട്‌ ആക്കും. വെല്ലുവിളിയോടെ നെതർലൻഡ്സ് ബോളർ.

virat kohli six against rauf

ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയെ വെല്ലുവിളിച്ച് നെതർലാൻഡ് ബോളർ ലോഗൻ വാൻ ബിക്ക്. തനിക്ക് കോഹ്ലിയെ പുറത്താക്കാൻ കേവലം അഞ്ചു പന്തുകളുടെ ആവശ്യമേയുള്ളൂ എന്ന അവകാശവാദമാണ് വാൻ ബിക്ക് മുൻപിലേക്ക് വെച്ചിരിക്കുന്നത്. നവംബർ 12നാണ് ഇന്ത്യ നെതർലാൻഡ്‌സിനെതിരെ മൈതാനത്ത് ഇറങ്ങുന്നത്.

ആ മത്സരത്തിൽ കോഹ്ലിയുടെ വിക്കറ്റ് സ്വന്തമാക്കാനുള്ള പദ്ധതികളെ പറ്റിയാണ് വാൻ ബിക്ക് സംസാരിച്ചത്. പ്രമുഖ വാർത്താമാധ്യമമായ ക്രിക്ക്ട്രാക്കറുമായി സംസാരിക്കുകയായിരുന്നു വാൻ ബീക്ക്. ഇന്ത്യയിൽ തങ്ങളുടെ പ്രധാന എതിരാളി വിരാട് കോഹ്ലിയാണ് എന്ന് കരുതുന്ന നെതർലൻഡ്സിന് ആവേശമാവുന്ന തരം തന്ത്രമാണ് വാൻ ബീക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

ഏത് തരത്തിലാവും താൻ വിരാട് കോഹ്ലിക്കെതിരെ പന്തറിയുന്നത് എന്ന് വാൻ വീക്ക് പറയുന്നു. “വിരാട് കോഹ്ലിക്കെതിരെ ആദ്യ രണ്ടു പന്തുകൾ ഔട്ട് സിംഗർ എറിയാനാണ് ഞാൻ പദ്ധതി ഇട്ടിരിക്കുന്നത്. അതിനുശേഷം ഞാൻ എറിയുന്നത് ഒരു സ്ലോ ബോൾ ആയിരിക്കും. ഒരു ഓഫ് കട്ടർ സ്ലോ ബോൾ ആയിരിക്കും അത്. ഈ ബോളിൽ വിരാട് കോഹ്ലി എന്നെ ബൗണ്ടറി കടത്താൻ ശ്രമിക്കും എന്നത് ഉറപ്പാണ്. ശേഷം ഞാൻ തിരികെ നടന്ന് അസ്വസ്ഥത പ്രകടിപ്പിക്കും.

ശേഷം കളി അല്പസമയം വൈകിപ്പിക്കാൻ ശ്രമിക്കും. അതിനായി ഞാൻ എന്റെ ക്യാപ്റ്റനെ അടുത്ത് വിളിക്കും. ഞങ്ങൾ പരസ്പരം തന്ത്രം ആലോചിക്കുന്നതായി അഭിനയിക്കും. ഏതെങ്കിലും ദിശയിലേക്ക് കൈ ചൂണ്ടി ആ രീതിയിൽ പന്തറിയുമെന്ന് വിരാട് കോഹ്ലിയെ തോന്നിപ്പിക്കും. പക്ഷേ ഞാൻ ആ രീതിയിൽ ബോളെറിയില്ല. അങ്ങനെ കോഹ്ലിയെ ഞാൻ കബളിപ്പിക്കും.”- വാൻ വീക്ക് പറഞ്ഞു.

Read Also -  ഒന്നിനും കൊള്ളാത്തവനാണ് ഗിൽ, ഇന്ത്യ എന്തിന് അവനെ നായകനാക്കി. വിമർശനവുമായി അമിത് മിശ്ര.

“ഓവറിലെ നാലാമത്തെ പന്ത് ഞാൻ ഒരു ഹാഫ് വോളി ആയിട്ടാവും എറിയുന്നത്. കോഹ്ലി അതും ബൗണ്ടറി കടത്താനാണ് സാധ്യത. ഇതോടെ കാണികൾ ആവേശത്തിലാവും. മാത്രമല്ല കോഹ്ലിക്കും അല്പം ആത്മവിശ്വാസം വർദ്ധിക്കും. അങ്ങനെയൊരു പൊസിഷനിലാണ് കോഹിയെ എനിക്ക് എത്തിക്കേണ്ടത്. കേവലം അഞ്ചു പന്തുകൾ മാത്രമാണ് കോഹ്ലിയെ പുറത്താക്കാൻ എനിക്ക് ആവശ്യമുള്ളത്. ഈ അഞ്ചു പന്തുകളിൽ ഞാൻ ലക്ഷ്യത്തെത്തും. ഞാൻ ക്രിക്കറ്റ് ദൈവങ്ങളോട് പ്രാർത്ഥിക്കുകയാണ്. ‘നിങ്ങൾക്കായി എന്തുവേണമെങ്കിലും ഞാൻ ചെയ്യാം. പക്ഷേ കോഹ്ലിയെ പുറത്താക്കാൻ എനിക്ക് അനുവാദം നൽകണം’. ശേഷം അടുത്ത പന്ത് ഞാൻ കണ്ണടച്ചാവും എറിയുക. ആ പന്തിൽ കോഹ്ലി പുറത്താവും.”- വാൻ വീക്ക് ചെറു ചിരിയോടെ പറയുന്നു.

നിലവിൽ ഇന്ത്യയിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് നെതർലാൻഡ്സ് ടീം. ബാംഗ്ലൂരിലാണ് നെതർലാൻഡ് ടീമിന്റെ പരിശീലന ക്യാമ്പ് നടക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി കർണാടക ടീമിനോട് 2 പരിശീലന മത്സരങ്ങൾ ബാംഗ്ലൂരിൽ നെതർലാൻഡ്സിൽ കളിച്ചു കഴിഞ്ഞു. ഇത്തവണത്തെ ലോകകപ്പിൽ വലിയ പ്രതീക്ഷ വെച്ച് തന്നെയാണ് നെതർലാൻഡ്സ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

Scroll to Top