ഷമി വിരമിക്കാൻ തീരുമാനിച്ചിരുന്നു :വെളിപ്പെടുത്തലുമായി ബൗളിംഗ് കോച്ച്

സൗത്താഫ്രിക്കക്ക്‌ എതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ മാസ്മരിക ബൗളിംഗ് പ്രകടനത്തോടെ കയ്യടികൾ നേടുകയാണ് പേസർ മുഹമ്മദ്‌ ഷമി. നേരത്തെ ഒന്നാം ഇന്നിങ്സിൽ 5 സൗത്താഫ്രിക്കൻ വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ്‌ ഷമി രണ്ടാം ഇന്നിങ്സിലും ഓപ്പണർ മാർക്രത്തിന്‍റെ വിക്കറ്റ് വീഴ്ത്തി മികച്ച തുടക്കമാണ് നല്‍കിയത്.മനോഹരമായ ഔട്ട്‌ സ്വിങ്ങറുകളും ഇൻ സ്വിങറുകളും എറിഞ്ഞാണ് ഷമി എതിരാളികളെ എല്ലാ സമ്മർദ്ദത്തിലാക്കുന്നത്.

എന്നാൽ ഷാമിയുടെ കരിയറിലെ വിഷമകരമായ ഒരു സംഭവത്തെ വിശദമാക്കുകയാണ് മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത്ത് അരുൺ. വ്യക്തിപരമായ അനവധി കാര്യങ്ങൾ ഷാമിയുടെ കരിയറിനെ വളരെ അധികം അലട്ടിയെന്ന് പറഞ്ഞ അദ്ദേഹം മുഹമ്മദ്‌ ഷമി പിന്നീട് ഇത്തരം പ്രതിസന്ധികളെ എങ്ങനെയാണ് നേരിട്ടതെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ.

കരിയറിലെ പ്രശ്നങ്ങളെ എല്ലാം വളരെ അധികം അതിജീവിച്ച ഒരു താരമാണ് മുഹമ്മദ് ഷമിയെന്നും മുൻ ബൗളിംഗ് കോച്ച് വ്യക്തമാക്കി. “പ്രശ്നങ്ങൾ എല്ലാം അവനെ വളരെ അധികം അലട്ടിയിരുന്നു. ക്രിക്കറ്റിൽ ഇനിയും മുന്നോട്ട് പോകണം എന്നുള്ള ആഗ്രഹം അവനിൽ നഷ്ടമായി. കൂടാതെ എല്ലാ മോഹവും നഷ്ടമായ ഷമി പൂർണ്ണമായി ക്രിക്കറ്റിനോട് വിട പറയാൻ പോലും ആഗ്രഹിച്ചിരുന്നു. എല്ലാം തന്നെ ഉപേക്ഷിക്കാനുള്ള അവന്റെ തീരുമാനം ഞങ്ങളെ എല്ലാം ഞെട്ടിച്ചിരുന്നു. ഒപ്പം അവനെ ഈ കടുത്ത തീരുമാനത്തിൽ നിന്നും മാറ്റിയത് ഞാനും ഹെഡ് കോച്ച് രവി ശാസ്ത്രിയും ചേർന്നാണ്. ഞങ്ങൾ അവനിൽ അത്രത്തോളം വിശ്വസിച്ചു ” ഭരത്ത് അരുൺ വിശദീകരിച്ചു.

“എനിക്ക് ജീവിതത്തോട് വളരെ അധികം ദേഷ്യം തോന്നുകയാണ് ഇപ്പോൾ. ഞാൻ ക്രിക്കറ്റ്‌ മതിയാകുകയാണ്. ഷമി അന്ന് ഞങ്ങളോടെ ഇപ്രകാരം പറഞ്ഞു. ഞാനും രവി ശാസ്ത്രിയും അവന്റെ അരികിൽ എത്തി നീ ഈ ദേഷ്യം ക്രിക്കറ്റിലേക്ക് മാത്രം കൊണ്ടുവരാൻ ആവശ്യപെട്ടു. ഈ ദേഷ്യം നിനക്ക് ക്രിക്കറ്റിൽ ഭാവിയിൽ ഉപയോഗിക്കാനായി കഴിഞ്ഞാൽ അത് നിനക്ക് നേട്ടങ്ങൾ കൊണ്ടെത്തിക്കുമെന്ന് ഞങ്ങൾ ഷമിയോട് പറഞ്ഞു. നീ നിന്റെ ഫിറ്റ്നസ് നിലനിർത്താൻ നോക്കൂ. ഒരു മാസ കാലം വൈകാതെ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ ഫിറ്റ്നസ് പരിശീലനം നടത്തൂ. ഞങ്ങൾക്ക് ഉറപ്പായിരുന്നു ഷമിക്ക് ഇതിൽ നിന്നും എല്ലാം ജയിക്കാനായി സാധിക്കുമെന്ന് ” മുൻ ബൗളിംഗ് വാചാലനായി.