ധോണി അന്ന് ചെയ്തത് ഞാനാണ് ഈ ലോകകപ്പിൽ ചെയ്യുക : തുറന്ന് പറഞ്ഞ് ഹാർദിക് പാണ്ട്യ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ടി :20 ലോകകപ്പ് മത്സരങ്ങൾക്ക് പാകിസ്ഥാനെതിരായ ആദ്യത്തെ മത്സരത്തോടെ തുടക്കം കുറിക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ആൾറൗണ്ടർ ഹാർദിക് പാണ്ട്യയിലേക്ക് തന്നെയാണ്. ആൾറൗണ്ടറായി ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സ്‌ക്വാഡിലേക്ക് ഇടം നേടിയ ഹാർദിക് പാണ്ട്യക്ക് പക്ഷേ ഇക്കഴിഞ്ഞ ഐപിഎല്ലിൽ ബാറ്റ് കൊണ്ടോ ബൗൾ കൊണ്ടോ തിളങ്ങാൻ സാധിച്ചില്ല. കൂടാതെ ഐപിൽ സീസണിൽ ബൗൾ ചെയ്യാതിരുന്ന താരത്തിന്റെ ഈ കാലയളവിലെ ഫോമും ഫിറ്റ്നസ്സും വളരെ അധികം ആശങ്കകളാണ് ടീം ഇന്ത്യക്ക് സമ്മാനിക്കുന്നത്.

ഹാർദിക് പാണ്ട്യ കഴിഞ്ഞ വർഷം പുറംവേദനയെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായത് വാർത്തകളിൽ ഇടം നേടിയിരുന്നു.പക്ഷേ താരത്തിന് ശസ്ത്രക്രിയക്ക് ശേഷം ഒരു മത്സരത്തിൽ പോലും ഫുൾ ഓവറുകൾ എറിയുവാൻ സാധിച്ചിട്ടില്ല. വരാനിരിക്കുന്ന ലോകകപ്പിൽ ഹാർദിക് പാണ്ട്യ ബൗൾ ചെയ്യുമോ എന്നതിൽ ആശങ്കകൾ സജീവമാണ്. ഇക്കാര്യത്തിൽ വ്യക്തമായ കാര്യങ്ങൾ പറയാൻ നായകൻ കോഹ്ലിക്ക് പോലും സാധിച്ചിട്ടില്ല.

എന്നാൽ വരുന്ന ലോകകപ്പിൽ തന്റെ റോൾ എന്തെന്ന് വിശദമാക്കുകയാണ് ഹാർദിക് പാണ്ട്യ ഇപ്പോൾ.ഇന്നലെ താരം ഇംഗ്ലണ്ടിന് എതിരായ സന്നാഹ കളിയിൽ 12 റൺസുമായി പുറത്താകാതെ നിന്നത് ഇന്ത്യൻ ക്യാമ്പിന് ആശ്വാസമാണ്.

“ഇത്തവണ ഇന്ത്യക്കായി ഈ ഒരു ഐസിസി ടൂർണമെന്റിൽ എന്റെ റോൾ വളരെ നിർണായകമാണ്. ഇന്ത്യക്കായി ഫിനിഷർ റോളാണ് ഞാൻ ലോകകപ്പിൽ ഞാൻ നിർവഹിക്കുക.നിർണായകമായ ഓരോ മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് എത്തിക്കുക എന്നതാണ്. ഫിനിഷർ റോളിൽ എനിക്ക് പൂർണ്ണമായി കൈകാര്യം ചെയ്യണം. കൂടാതെ എന്റെ കരിയറിലെ ഏറ്റവും വലിയ ഒരു പ്രധാന ഉത്തരവാദിത്വമാണ് ഈ ഫിനിഷർ റോൾ ” ഹാർദിക് പാണ്ട്യ വാചാലനായി

“എന്റെ അഭിപ്രായത്തിൽ ഫിനിഷറെന്ന ചുമതലയിൽ കരിയറിലെ ഏറ്റവും വലിയ ഉത്തരവാദിത്തം നിറഞ്ഞ പ്രധാനപ്പെട്ട ടൂര്‍ണമെന്റായിരിക്കും ഈ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് എന്നത് തീർച്ച. അതേസമയം മുൻപ് അനായാസമായി മത്സരങ്ങൾ എല്ലാം ടീമിനായി ഫിനിഷ് ചെയുവാൻ നമുക്ക് ഒപ്പം  ധോണിയുണ്ടായിരുന്നു അദ്ദേഹം മനോഹരമായി എക്കാലവും ആ റോൾ നിർവഹിച്ചിരുന്നു.ധോണിക്ക് ശേഷമുള്ള ആദ്യ ലോകകപ്പാണിത് എന്നത് മറക്കാൻ പാടില്ലാ.ഫിനിഷറുടെ റോളില്‍ തനിക്ക് നന്നായി കളിക്കാന്‍ കഴിയുമെന്നാണ് എല്ലാവരും തന്നെ പ്രതീക്ഷിക്കുന്നത്. കൂടാതെ ടീമിനായി മികച്ച പ്രകടനം ഫിനിഷർ  റോളിൽ തന്നെ പുറത്തെടുക്കാം എന്നും ഞാൻ കൂടി വിശ്വസിക്കുന്നുണ്ട് “ഹാർദിക് പാണ്ട്യ വിശദമാക്കി.