സഹീർ ഖാനല്ല, ഏറ്റവും മനോഹരമായ ബോളിംഗ് ആക്ഷനുള്ളത് അദ്ദേഹത്തിന്. ഡെയ്ൽ സ്‌റ്റെയ്‌ൻ

dale steyn fast

ലോക ക്രിക്കറ്റിലെ ഇതിഹാസ പേസ് ബോളറാണ് ദക്ഷിണാഫ്രിക്കൻ താരം ഡെയിൽ സ്‌റ്റെയ്‌ൻ. 93 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 434 വിക്കറ്റുകളാണ് ഈ ഇതിഹാസ താരം സ്വന്തമാക്കിയിട്ടുള്ളത്. മൈതാനത്തും മൈതാനത്തിന് പുറത്തും ആക്രമണ മനോഭാവത്തോടെ മത്സരത്തെ വീക്ഷിക്കാൻ സ്‌റ്റെയ്‌ന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ബോളിംഗ് ആക്ഷനുള്ള പേസറെ തിരഞ്ഞെടുത്തിരിക്കുകയാണ് സ്‌റ്റെയ്‌ൻ. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം അലൻ ഡോണാൾഡിന്റെ ബോളിംഗ് ആക്ഷനാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് സ്‌റ്റെയ്‌ൻ പറയുന്നു. ഏറ്റവും മനോഹരമായ ആക്ഷനാണ് ഡൊണാൾഡിനുള്ളത് എന്ന് സ്‌റ്റെയ്‌ൻ കരുതുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ ആരാധകർ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സ്‌റ്റെയ്‌ൻ. ഈ ചോദ്യത്തിന് ആരാധകരിൽ നിന്ന് വ്യത്യസ്തമായ ഉത്തരമാണ് ഉണ്ടായിരുന്നത്. സഹീർ ഖാൻ, കപിൽ ദേവ്, ഇമ്രാൻ ഖാൻ, ഷൈൻ ബോണ്ട്, ഗ്ലെൻ മഗ്രാത്ത്, മൈക്കിൾ ഹോൾഡിങ് എന്നിങ്ങനെ ഒരുപാട് ബോളർമാരുടെ പേര് കമന്റ് ബോക്സിൽ ഉയർന്നുവന്നിരുന്നു. എന്നാൽ തന്നെ സംബന്ധിച്ച് ഏറ്റവും മനോഹരമായ ബോളിംഗ് ആക്ഷനുള്ള പേസ് ബോളർ അലൻ ഡൊണാൾഡാണ് എന്ന് സ്‌റ്റെയ്‌ൻ തുറന്നു പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കായി 12 വർഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച താരമാണ് അലൻ ഡോണാൾഡ്. തന്റെ കരിയറിൽ 72 ടെസ്റ്റ് മത്സരങ്ങൾ ആയിരുന്നു ഡൊണാൾഡ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്നും 330 വിക്കറ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. 164 ഏകദിനങ്ങളിൽ നിന്ന് 272 വിക്കറ്റുകളും ഡൊണാൾഡ് നേടിയിരുന്നു.

Read Also -  "കോഹ്ലിയ്ക്ക് മുമ്പിൽ ബാബർ ആരുമല്ല, താരതമ്യം ചെയ്യുന്നത് അബദ്ധം". മുൻ പാക് താരം പറയുന്നു.

വളരെ വ്യത്യസ്തമായ ഒരു കരിയർ തന്നെയായിരുന്നു താരത്തിന്റെത്. ശേഷം 2004 ലാണ് സ്‌റ്റെയ്‌ൻ ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ചത്. തന്റെ അരങ്ങേറ്റ മത്സരത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ ഏറ്റവും മികച്ച ബോളറായി സ്‌റ്റെയ്‌ൻ മാറുകയും ചെയ്തു.

16 വർഷമാണ് സ്‌റ്റെയ്‌ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർന്നത്. 439 ടെസ്റ്റ് വിക്കറ്റുകളാണ് കരിയറിൽ സ്‌റ്റെയ്‌ൻ നേടിയിട്ടുള്ളത്. 196 ഏകദിന വിക്കറ്റുകളും 64 ട്വന്റി20 വിക്കറ്റുകളും സ്‌റ്റെയ്‌ന്റെ സമ്പാദ്യമാണ്. 2019ലായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കായി സ്‌റ്റെയ്‌ൻ അവസാനമായി ഏകദിന മത്സരവും ടെസ്റ്റ് മത്സരവും കളിച്ചത്.

2020 ട്വന്റി20കളില്‍ അണിനിരക്കാനും സ്‌റ്റെയ്‌ന് സാധിച്ചിരുന്നു. തന്റെ വിരമിക്കലിന് ശേഷം ക്രിക്കറ്റുമായി ബന്ധപ്പെട്ട പല തസ്തികകളിലും സ്‌റ്റെയ്‌ൻ പ്രവർത്തിച്ചിട്ടുണ്ട്. 2022, 2023 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണുകളിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബോളിങ് കോച്ചായിരുന്നു സ്‌റ്റെയ്‌ൻ.

Scroll to Top