ബൗളിംഗ് കിട്ടാത്തത് കൊണ്ടല്ല അടുത്ത ടെസ്റ്റിൽനിന്നുള്ള പിന്മാറ്റം : ബുംറയുടെ നാട്ടിലേക്കുള്ള മടക്കത്തിന് പിന്നിലുള്ള കാരണം ഇതാണ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര  ഉടനടി തന്നെ വിവാഹിതനാവുന്നുവെന്ന്   റിപ്പോർട്ടുകൾ .ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ബുമ്രയെ ഒഴിവാക്കിയത് വിവാഹത്തിനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്  ചില വാര്‍ത്താ ഏജൻസികൾ  റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ മാർച്ച് നാലിന് മൊട്ടേറയിൽ  ആരംഭിക്കുവാൻ  പോകുന്ന ഇംഗ്ലണ്ട് എതിരായ നാലാം ടെസ്റ്റിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു .ചില
വ്യക്തിപരമായ കാരണങ്ങളാൽ സ്‌ക്വാഡിൽ നിന്ന് റിലീസ് ചെയ്യുവാൻ ബുമ്ര ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബിസിസിഐ തീരുമാനം കൈകൊണ്ടത് .

എന്നാൽ താരം വിവാഹിതനാവാന്‍ പോവുകയാണെന്നും അതിനുള്ള മുന്നൊരുക്കത്തിനായി അവധി വേണമെന്നുമുള്ള ബുമ്രയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്തുമാണ്  അദ്ദേഹത്തെ നാലാം ടെസ്റ്റിനുള്ള ടീമില്‍ നിന്നൊഴിവാക്കിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .

ഇംഗ്ലണ്ടിനെതിരായ ടി20 പരപമ്പരയിലും ബുമ്ര കളിക്കുന്നില്ല. ടി:20 പരമ്പരക്കുള്ള സ്‌ക്വാഡിൽ അദ്ധേഹത്തെ ബിസിസിഐ ഉൾപ്പെടുത്തിയിരുന്നില്ല   27കാരനായ ബുമ്ര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചത്. രണ്ട് ടെസ്റ്റില്‍ നിന്ന് നാലു വിക്കറ്റായിരുന്നു ബുമ്രയുടെ നേട്ടം.മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 6 ഓവർ മാത്രം എറിഞ്ഞ താരത്തിന് രണ്ടാം ഇന്നിങ്സിൽ പന്തെറിയുവാൻ അവസരം ലഭിച്ചതുമില്ല .

Read More  ഹോം ഗ്രൗണ്ടിലെ പ്രകടനം കൊണ്ട് മാത്രം മുന്നേറിയ ടീമുകൾക്ക് ഇത്തവണ ഐപിഎല്ലിൽ രക്ഷയില്ല : വമ്പൻ പ്രവചനവുമായി ഡിവില്ലേഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here