ലോകകപ്പ് സ്ക്വാഡിനെ തിരഞ്ഞെടുത്ത് വസീം ജാഫര്‍. സൂര്യകുമാര്‍ യാദവിന് ഇടമില്ലാ.

2023ൽ ഒക്ടോബറിലും നവംബറിലും നടക്കുന്ന ഐസിസി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ വസീം ജാഫർ തിരഞ്ഞെടുത്തു. 15 അംഗ ടീമിൽ വെറ്ററന്‍ ഓപ്പണര്‍ ശിഖർ ധവാന് ഇടം നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം.

ജിയോസിനിമയിലെ ചർച്ചയിലാണ് മുന്‍ താരമായ ജാഫറിനോട് തന്റെ ഇന്ത്യൻ സ്ക്വാഡിനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത്. രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ശിഖർ ധവാൻ എന്നിവരെയാണ് തന്റെ മൂന്ന് ഓപ്പണർമാരായി തിരഞ്ഞെടുത്തത്. ബാക്കപ്പ് ഓപ്പണറായി ആണ് ധവാനെ പരിഗണിച്ചട്ടുള്ളത്.

“വിരാട് കോഹ്‌ലി മൂന്നാം നമ്പറിലും ശ്രേയസ്സ് അയ്യർ 4ലും കെഎൽ രാഹുൽ അഞ്ചിലും ഹാർദിക് പാണ്ഡ്യ ആറിലും എത്തും. രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരാണ് പ്ലേയിംഗ് ഇലവനിലെ എന്റെ മൂന്ന് സ്പിന്നർമാർ.

“ഞാൻ ടീമിൽ മുഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുംറയെയും പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തും. ഹാർദിക് പാണ്ഡ്യ പന്തെറിയുക എന്നത് വളരെ പ്രധാനമാണ്. എന്റെ നാലാമത്തെ സീമർ ശാർദുൽ താക്കൂറും സഞ്ജു സാംസൺ ഒരു ബാക്ക്-അപ്പ് വിക്കറ്റ് കീപ്പറായും ടീമിലുണ്ടാകും.” വസീം ജാഫര്‍ സ്ക്വാഡിനെ തിരഞ്ഞെടുത്തു പറഞ്ഞു.

സൂര്യകുമാർ യാദവിനും അർഷ്ദീപ് സിങ്ങിനും യുസ്‌വേന്ദ്ര ചാഹലിനെയും ഇഷാൻ കിഷനെയും വസീം ജാഫര്‍ പരിഗണിച്ചില്ലാ.

വസീം ജാഫറിന്റെ ഇന്ത്യൻ ലോകകപ്പ് ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, സഞ്ജു സാംസണ്‍, താക്കൂര്‍