അടുത്ത ഇന്ത്യൻ കോച്ച് ദ്രാവിഡല്ല രവി ശാസ്ത്രി തന്നെ :കാരണം പറഞ്ഞ് മുൻ താരം

IMG 20210713 163831

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെയും നായകൻ വിരാട് കോഹ്ലിയെയും ഒപ്പം കോച്ച് രവി ശാസ്ത്രിയെയും സംബന്ധിച്ചിടത്തോളം ഈ വർഷം വളരെയേറെ മത്സരങ്ങൾ നിർണായകമാണ്. രണ്ടാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തുടക്കവും ഒപ്പം ഐസിസി ലോക ടി :20 ലോകകപ്പ് ആരംഭിക്കുന്നത് എല്ലാം ഈ വർഷമാണ്. തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത് ടീം ഇന്ത്യയെ ബാധിക്കുമോ എന്നുള്ള ആശങ്കകൾ സജീവമാണ് എങ്കിലും ഏറെ ആരാധകർ ചർച്ചയാക്കുന്നത് നിലവിലെ ഇന്ത്യൻ ടീം ഹെഡ് കോച്ച് രവി ശാസ്ത്രി എത്ര കാലത്തോളം ഇന്ത്യൻ ടീമിന്റെ പരിശീലകനായി തുടരുമെന്നതാണ്. രവി ശാസ്ത്രിക്ക് പകരം രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം കോച്ചായി എത്തുമെന്ന ചില അഭ്യൂഹങ്ങൾ ആരാധകരിൽ ഇപ്പോൾ വ്യാപകമാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലങ്കൻ പര്യടനം രാഹുൽ ദ്രാവിഡ് എന്ന പരിശീലകന്റെ ഇന്ത്യൻ ടീമിലേക്കുള്ള തുടക്കമാണ് എന്നും ഏതാനും ആരാധകരും ഒപ്പം മുൻ താരങ്ങളും അഭിപ്രായപെടുന്നുണ്ട്. പക്ഷേ ഈ വിഷയത്തിൽ രവി ശാസ്ത്രിക്ക് പിന്തുണയുമായി രംഗത്ത് എത്തുകയാണ്‌ മുൻ ഇന്ത്യൻ താരം രിതീന്ദർ സിങ് സോധി വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ടീം ഇന്ത്യ കിരീടം നേടിയാൽ ഉറപ്പായും രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലകന്റെ റോളിൽ തുടരുമെന്നാണ് അദേഹത്തിന്റെ അഭിപ്രായം.നിലവിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുവാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിനോപ്പമാണ് രവി ശാസ്ത്രി.

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

“എല്ലാവരും ഒരു പരിശീലകന്റെ മികവ് എന്ന് വിലയിരുത്തുന്നത് ഐസിസിയുടെ ട്രോഫികൾ വിജയിച്ചാലാണ്. എന്നാൽ കിരീടങ്ങൾ ഒന്നും നേടുവാൻ കഴിഞ്ഞില്ല എങ്കിലും രവി ശാസ്ത്രി മികച്ച ഒരു ഹെഡ് കോച്ചാണ്. എന്റെ അഭിപ്രായത്തിൽ രവി ശാസ്ത്രി കോച്ചായി തുടരുവാനാണ് ഏറെ സാധ്യത.വരാനിരിക്കുന്ന ടി :20 ലോകകപ്പ് ഇന്ത്യ നേടിയാൽ അദ്ദേഹത്തെ ഇന്ത്യൻ ടീം കോച്ചിന്റെ റോളിൽ നിന്നും മാറ്റുക ആരെകൊണ്ടും കഴിയില്ല “രിതീന്ദർ സിംഗ് സോധി അഭിപ്രായം വ്യക്തമാക്കി.

Scroll to Top