ഇതിലും മികച്ച ബാറ്റിംഗ് ഇന്ത്യൻ ടീമിൽ നിന്നും പ്രതീക്ഷിച്ചു :വിമർശനവുമായി സുനിൽ ഗവാസ്ക്കർ

83689720

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഏവരും ഇപ്പോൾ പൂർണ്ണ നിരാശയിലാണ്. ഐസിസി ടെസ്റ്റ് ലോക ചാമ്പ്യൻഷിപ് കിരീടം നേടുമെന്ന് ഏവരും പ്രവചിച്ച ഇന്ത്യൻ ടീമിപ്പോൾ സതാംപ്ടണിൽ ദയനീയ തോൽവി വഴങ്ങി ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവൻ വിമർശനവും കേൾക്കുകയാണ്. രണ്ട് ഇന്നിങ്സിലും ഇന്ത്യൻ ടീമിനെ ഫൈനലിൽ എല്ലാ അർഥത്തിലും പരാജയമാക്കിയ കിവീസ് ടീം ഫൈനലിലെ ആധിപത്യം ഉറപ്പിച്ചപ്പോൾ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടവും അവർ സ്വന്തമാക്കി. നായകൻ കെയ്ൻ വില്യംസന്റെ ബാറ്റിങ്ങും ഒപ്പം ഫാസ്റ്റ് ബൗളർ ജാമിസന്റെ മാസ്മരിക പേസ് ബൗളിങ്ങും ഫൈനലിലെ അവരുടെ പ്രകടനത്തിന് സഹായകമായപ്പോൾ ടീം ഇന്ത്യക്ക് ആശ്വസിക്കാനുള്ളത് രണ്ട് ഇന്നിങ്സിലും മികവോടെ പന്തെറിഞ്ഞ അശ്വിന്റെ പ്രകടനമാണ്

എന്നാൽ ഫൈനലിൽ അമ്പേ പരാജയമായ ഇന്ത്യൻ ബാറ്റിംഗിന് എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ സുനിൽ ഗവാസ്ക്കർ.ഇന്ത്യൻ ബാറ്റിംഗ് നിരക്ക് ഇതിലും മികച്ച പ്രകടനം സതാംപ്ടണിൽ കാഴ്ചവെക്കാമായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം ചില താരങ്ങൾ മോശം ഷോട്ടിൽ പുറത്തായതിനെ വിമർശിച്ചു. സതാംപ്ടണിലെ സാഹചര്യം ഒരിക്കലും ബാറ്റിംഗിന് അത്ര മോശമല്ല എന്നും തുറന്ന് പറഞ്ഞു “ഇന്ത്യൻ ബാറ്റിംഗ് നിരയിൽ നിന്നും ഇതിലും മികച്ച ബാറ്റിംഗ് പ്രകടനമാണ് ഏവരും പ്രതീക്ഷിച്ചത്. ഒരു കാര്യം ഉറപ്പാണ്. സതാംപ്ടണിലേത് അത്ര മോശം സാഹചര്യം അല്ല. തെളിഞ്ഞ കാലവസ്ഥയിൽ പോലും ഇപ്രകാരം ഒരു മോശം പ്രകടനമല്ല നമ്മൾ എല്ലാവരും സ്വപ്നം കണ്ടത് “താരം തന്റെ നിരാശ വിശദമാക്കി.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം ഒന്നാം ഇന്നിങ്സിൽ 217 റൺസിൽ പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ടീം ആറാം ദിനം 170 റൺസിൽ പുറത്തായി. കോഹ്ലി,രോഹിത്, പൂജാര,രഹാനെ അടക്കമുള്ള പ്രമുഖ താരങ്ങൾ ആരും തന്നെ ലഭിച്ച തുടക്കം മുതലാക്കി വമ്പൻ പാർട്ണർഷിപ് ഉയർത്തുവാൻ കഴിയാതെ വന്നതും കനത്ത തിരിച്ചടിയായി.രണ്ടാം ഇന്നിങ്സിൽ 41 റൺസ് നേടിയ റിഷാബ് പന്തിന്റെ ബാറ്റിംഗ്‌ അൽപ്പം പ്രതീക്ഷ നൽകിയെങ്കിലും മറ്റ് താരങ്ങൾ ആർക്കും പോരടുവാൻ കഴിഞ്ഞില്ല. കിവീസ് ബൗളിംഗ് നിര തന്ത്രങ്ങൾ എല്ലാം വളരെ മനോഹരമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് നിരയെ തകർത്തു.

Scroll to Top