ശക്തമായ സ്ക്വാഡിനെ അണിനിരത്തി ന്യൂസിലന്‍റ്. ബോള്‍ട്ട് ഇല്ലാ

PicsArt 11 04 10.49.16 scaled

ലോകകപ്പിനു ശേഷം ആരംഭിക്കുന്ന ഇന്ത്യന്‍ പരമ്പരക്കുള്ള ന്യൂസിലന്‍റ് ടീമിനെ പ്രഖ്യാപിച്ചു. കെയിന്‍ വില്യംസണ്‍ നയിക്കുന്ന ടീമില്‍, പേസ് ബൗളര്‍ ട്രെന്‍റ് ബോള്‍ട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും. അതുപോലെ 35 കാരനായ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം ടി20 – ടെസ്റ്റ് പരമ്പരയില്‍ ഭാഗമാകില്ലാ. ദീര്‍ഘകാലം ബയോബബിളില്‍ തുടരുന്നതു കാരണമാണ് ഇരുവരും മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

താരങ്ങളുടെ ക്ഷേമമാണ് വലുത് എന്ന് പറഞ്ഞ ന്യൂസിലന്‍റ് ഹെഡ് കോച്ച് ഗ്യാരി സ്റ്റെഡ്, ഇരുവരുടേയും തീരുമാനങ്ങള്‍ അംഗീകരിച്ചു. ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ 5 സ്പിന്നര്‍മാരെയാണ് ന്യൂസിലന്‍റ് ഉള്‍പ്പെടുത്തിയട്ടുള്ളത്. ഇഷ് സോധി, മിച്ചല്‍ സാന്‍റ്നര്‍, വില്യം സോമര്‍വില്‍, റചിന്‍ രവീന്ദ്ര, അജാസ് പട്ടേല്‍ എന്നീ സ്പിന്നര്‍മാരാണ് ടീമിലുള്ളത്. സീനിയര്‍ താരം റോസ് ടെയ്ലറും ടെസറ്റ് ടീമിലുണ്ട്.

നവംമ്പര്‍ 17 ന് 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയോടെയാണ് ആരംഭിക്കുന്നത്. അതിനു ശേഷമാണ് 2 ടെസ്റ്റുകള്‍ നടക്കുന്നത്.

ന്യൂസിലന്‍റ് ടി20 സ്ക്വാഡ്

Kane Williamson (c), Todd Astle, Trent Boult, Mark Chapman, Devon Conway, Martin Guptill, Kyle Jamieson, Daryl Mitchell, Jimmy Neesham, Glenn Phillips, Mitchell Santner, Tim Seifert (wk), Ish Sodhi, Tim Southee, Adam Milne

ന്യൂസിലന്‍റ് ടെസ്റ്റ് സ്ക്വാഡ്

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

Kane Williamson (c), Tom Blundell (wk), Devon Conway, Kyle Jamieson, Tom Latham, Henry Nicholls, Ajaz Patel, Glenn Phillips, Rachin Ravindra, Mitchell Santner, Will Somerville, Tim Southee, Ross Taylor, Will Young, Neil Wagner

Scroll to Top