ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുനോടിയായി ഇന്ത്യയെ പിന്നിലാക്കി ന്യൂസിലന്‍റ്

ജൂണ്‍ 18 ന് ആരംഭിക്കുന്ന പ്രഥമ ടെസറ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുന്നോടിയായി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലന്‍റ് തലപ്പത്ത് എത്തി. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിനെ തുടര്‍ന്നാണ് ഐസിസി റാങ്കിങ്ങില്‍ ന്യൂസിലന്‍റ് മുന്നേറ്റം നടത്തിയത്.

121 റേറ്റിങ്ങ് പോയിന്‍റുള്ള ഇന്ത്യയേക്കാള്‍ 2 പോയിന്‍റ് ലീഡാണ് ന്യൂസിലന്‍റിനുള്ളത്. 108 പോയിന്‍റുള്ള ഓസ്ട്രേലിയക്ക് 1 പോയിന്‍റ് താഴെയായാണ് ഇംഗ്ലണ്ടിന്‍റെ സ്ഥാനം. ഏകദിന റാങ്കിങ്ങിലും ഒന്നാം സ്ഥാനത്താണ് ന്യൂസിലന്‍റ്. അതേ സമയം മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 122 ല്‍ ല്‍ പുറത്താക്കി, വളരെ ആധികരികമായാണ് ന്യൂസിലന്‍റ് മത്സരം വിജയിച്ചത്. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്നും 6 മാറ്റങ്ങള്‍ വരുത്തി വിജയിച്ച ന്യൂസിലന്‍റിന് വളരെ ആത്മവിശ്വാസത്തോടെ ഫൈനലിനു ഇറങ്ങാം.

38 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍റിന് കോണ്‍വേയേയും (3), വില്‍ യങ്ങിനെയും അതിവേഗം നഷ്ടമായെങ്കിലും ലതാം ടീമിനെ വിജയത്തിലേക്ക് നയിച്ചു.