ഓസ്‌ട്രേലിയക്ക് എതിരായ ടി:20 പരമ്പരക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ് ടീം

ഓസ്ട്രേലിയക്കെതിരെ ഈ മാസം ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരക്കുള്ള കിവീസ്  സ്ക്വാഡിനെ പ്രഖ്യാപിച്ചു. കെയിന്‍  വില്യംസൺ  നായകനായി  വരുന്ന  ടീമില്‍ സ്റ്റാന്‍ഡ് ബൈ താരമായി സൂപ്പര്‍ സ്മാഷില്‍ ഏറ്റവും അധികം റണ്‍സ് നേടി ഏറ്റവും അധികം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഫിന്‍ അല്ലെനെ  സ്‌ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

21 വയസ്സുകാരന്‍ താരത്തിന്റെ പോലൊരു  ആത്മവിശ്വാസം താന്‍ വേറൊരു യുവ താരത്തിലും  ഇപ്പോൾ കാണുന്നില്ല എന്നാണ് ന്യൂസിലാൻഡ്   ടീം  സെലക്ടര്‍ ഗവിന്‍ ലാര്‍സന്‍  താരത്തെ  തിരഞ്ഞെടുത്ത പ്രഖ്യാപനത്തിനൊപ്പം  അഭിപ്രായപ്പെട്ടത്.

ഈയിടെ അവസാനിച്ച സൂപ്പര്‍ സ്മാഷില്‍ 194 സ്ട്രൈക്ക് റേറ്റില്‍ 512 റണ്‍സാണ് ഫിന്‍ അല്ലെന്‍ അടിച്ചെടുതത്  .കിവീസ് ടീമിലെ വിശ്വസ്ത ഓപ്പണർ മാര്‍ട്ടിന്‍ ഗപ്ടിലിന് സ്റ്റാന്‍ഡ് ബൈ എന്ന നിലയില്‍ ആണ് താരത്തെ സ്‌ക്വാഡിലേക്ക് ഇപ്പോൾ  ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുപ്ടിലിന്റെ പരിക്കാണ് ടീമിനെ അലട്ടുന്ന കാര്യം .താരത്തിന്റെ പരിക്ക്  മാറുന്നില്ലെങ്കില്‍ ടോപ് ഓര്‍ഡറില്‍ അല്ലനെ കളിപ്പിക്കും ഫെബ്രുവരി 22നാണ് ടി20 പരമ്പരയിലെ  ആദ്യ മത്സരം.

New Zealand Squad : Kane Williamson (capt), Hamish Bennett, Trent Boult, Mark Chapman, Devon Conway, Martin Guptill, Kyle Jamieson, Jimmy Neesham, Glenn Phillips, Mitchell Santner, Tim Seifert, Ish Sodhi, Tim Southee.

Read More  വീരാട് കോഹ്ലി വീണു. ഒന്നാം റാങ്കിനു പുതിയവകാശി.

LEAVE A REPLY

Please enter your comment!
Please enter your name here