പുതിയ രണ്ട് ഐപിഎല്‍ ടീമുകളുടെ ലേലം ഈ ദിവസം. താത്പര്യം പ്രകടിപ്പിച്ച് പ്രമുഖര്‍

ഐപിഎല്ലില്‍ പുതിയ രണ്ട് പുതിയ ടീമുകള്‍ക്കുള്ള ലേലം ഒക്ടോബര്‍ 17 ന് നടക്കുമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കാനുള്ള അവസരം ഈ മാസം ഇരുപതിയൊന്നു വരെയാണ്.

അപേക്ഷകരില്‍ നിന്ന് ലേലത്തിന് യോഗ്യരായവരെ ഒക്ടോബര്‍ അ‌ഞ്ചിന് പ്രഖ്യാപിക്കും. വാര്‍ഷിക വരുമാനം മൂവായിരം കോടി രൂപയില്‍ അധികമുള്ള കമ്പനികള്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുക.

2022ലെ സീസണ്‍ മുതലാവും പുതിയ ടീമുകള്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുക. പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നതോടെ അടുത്ത സീസണില്‍ ഐപിഎല്ലില്‍ മെഗാ താരലേലം നടക്കം. നിശ്ചിത കളിക്കാരെ മാത്രമാകും ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ കഴിയുക. ഐപിഎല്ലിന്‍റെ ഈ സീസണിലെ രണ്ടാം പാദ മത്സരങ്ങള്‍ 19 മുതല്‍ ദുബായില്‍ ആരംഭിക്കും.

അഹമ്മദാബാദ് ആസ്ഥാനമായി ഗൗതം അദാനിയും ലക്നൗ ആസ്ഥാനമായി സഞ്ജീവ് ഗോയങ്കയും പുതിയ ടീമുകള്‍ക്കായി രംഗത്തുണ്ട്. സഞ്ജീവ് ഗോയങ്ക നേരത്തേ പൂനെ ടീമിന്റെ ഉടമസ്ഥാനായിരുന്നു.