പരിശീലക സ്ഥാനത്ത് നിന്നും ദ്രാവിഡിന്റെ തൊപ്പി തെറിച്ചേക്കും, പുതിയ പരിശീലകനെ കണ്ടെത്താൻ ഒരുങ്ങി ബി.സി.സി.ഐ.

images 2022 12 05T223248.912

ലോകകപ്പ് സെമിഫൈനലിലെ ദയനീയ പ്രകടനത്തിനുശേഷം പരിശീലകൻ രാഹുൽ ദ്രാവിളിന് മാറ്റണമെന്ന് വലിയ രീതിയിൽ ആവശ്യം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഗൗരവമായി ബി.സി.സി. ഐ എടുക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ജനുവരിയിൽ നടക്കുന്ന ശ്രീലങ്കൻ പരമ്പരക്ക് മുൻപ് 20-20 യിൽ ഇന്ത്യ പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുൻപ് ഹർദിക് പാണ്ഡ്യയെ 20-20യിൽ ഇന്ത്യയുടെ സ്ഥിര നായകനായി നിയമിക്കും എന്നും സൂചനയുണ്ട്. പരിശീലക സ്ഥാനത്ത് നിന്നും രാഹുൽ ദ്രാവിഡിനെയും നായക സ്ഥാനത്ത് നിന്ന് രോഹിത് ശർമയേയും മാറ്റിയാൽ ശ്രീലങ്കക്കെതിരെ പുതിയ നായകന്റെയും പരിശീലകന്റെയും കീഴിലായിരിക്കും ഇന്ത്യ കളിക്കാൻ ഇറങ്ങുക. ട്വൻ്റി ട്വൻ്റി ഫോർമാറ്റിന് വേണ്ടി പ്രത്യേക പരിശീലകനെ പരിഗണിക്കുമെങ്കിലും രാഹുൽ ദ്രാവിഡുമായി സഹകരിച്ച് ആയിരിക്കും പുതിയ വരുന്ന പരിശീലകൻ ടീമിനായി പ്രവർത്തിക്കുക.

images 2022 12 05T223310.079

നിലവിലെ പരിശീലകനായ ദ്രാവിഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ആയിരിക്കും. തുടർച്ചയായി പരമ്പരകൾ കളിക്കുന്നതിനാൽ ഇന്ത്യൻ ടീമിൻ്റെ ഭാഗമാകുവാൻ എപ്പോഴും ദ്രാവിഡിന് സാധിക്കാറില്ല. ഈ സാഹചര്യങ്ങളിൽ പല പരമ്പരകളിലും ഇന്ത്യയെ പരിശീലിപ്പിച്ചത് വി.വി.എസ് ലക്ഷ്മണായിരുന്നു. ഇക്കാര്യങ്ങൾ എല്ലാം കണക്കിലെടുത്താണ് പുതിയ പരിശീലകനെ ബി.സി.സി.ഐ പരിഗണിക്കുന്നത്.

See also  മലയാളി താരത്തെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. മുംബൈ ഇന്ത്യന്‍സില്‍ 17കാരനായ താരം
images 2022 12 05T223324.795

പുതിയ പരിശീലകനായി കൂടുതൽ സാധ്യതകൾ കണക്കാക്കുന്നത് ഐപിഎല്ലിൽ പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ തന്നെ കിരീടത്തിലേക്ക് നയിച്ച മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റക്കാണ്. എന്നാൽ ഇതുവരെയും താരവുമായി ബി.സി.സി.ഐ ധാരണയിൽ എത്തിയതായി എവിടെയും പറഞ്ഞിട്ടില്ല. മുൻ ഇന്ത്യൻ പരിശീലകമായ രവിശാസ്ത്രിയും,മുൻ ഇന്ത്യ താരം ഹർഭജൻ സിംഗും അടക്കമുള്ള ആളുകൾ ആവശ്യപ്പെട്ടത് അടുത്ത കാലത്ത് 20-20 ക്രിക്കറ്റ് കളിച്ച ആരെയെങ്കിലും പരിശീലകൻ ആക്കണം എന്നാണ്.

Scroll to Top