പരമ്പര സമ്മാനിച്ചത്‌ വലിയ പാഠം : തോൽവിയുടെ ഞെട്ടൽ മാറാതെ ഓസീസ് കോച്ച്

8sbrk80g india celebration brisbane

ബ്രിസ്ബേനിൽ നടന്ന നാലാം ക്രിക്കറ്റ്  ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യ  നിലനിര്‍ത്തിയതിന്‍റെ ഞെട്ടലില്‍ നിന്നും  ഓസീസ് ക്രിക്കറ്റ് ടീം കോച്ച്​ ജസ്റ്റിൻ ലാംഗർ ഇതുവരെ മുക്തമായിട്ടില്ല. അത് തെളിയിക്കുന്നതായിരുന്നു മുന്‍  ഓസീസ്   താരമായിരുന്നു  ലാംഗറുടെ മത്സര ശേഷമുള്ള  വാക്കുകള്‍. ഇന്ത്യയെ ഒരിക്കലും ഒരുകാലത്തും കുറച്ചുകാണരുതെന്നും അർഹിച്ച  അവർ വവിജയമാണ് കഷ്ടപ്പെട്ട്  സ്വന്തമാക്കിയതെന്നും ലാംഗർ തുറന്ന്  പറഞ്ഞു.

അവിസ്​മരണീയമായ ഒരു പരമ്പരയാണ്​  ഇഇപ്പോൾ ഇവിടെ അവസാനിച്ചത് .  ഏറ്റവും അവസാനം ഒരു​ ജേതാവും പരാജിതനുമുണ്ടാകും. പക്ഷേ ഇന്നത്തെ വിജയി ടെസ്റ്റ്​ ക്രിക്കറ്റാണ്​.  വിജയത്തിൽ ഇന്ത്യ എല്ലാ ക്രഡിറ്റും അർഹിക്കുന്നു. അവർ തകർപ്പൻ പ്രകടനമായിരുന്നു നടത്തിയത്​. ഞങ്ങൾക്ക്​ ഇതിൽ നിന്നും  പാഠങ്ങൾ ഒരുപാട്  ഉഉൾകൊള്ളാനുണ്ട്.
ഒന്നു വെറുതെകിട്ടില്ലെന്ന പാഠമാണ്​ ആദ്യത്തേത്​. രണ്ടാമത്തേത്​ ഒരിക്കലും ഒരുകാലത്തും ഇന്ത്യക്കാരെ കുറച്ചുകാണരുതെന്നാണ് കോച്ച് മത്സര ശേഷം അഭിപ്രായം വ്യക്തമാക്കി .

പ്രമുഖ താരങ്ങളുടെ  അഭാവത്തിലും പരമ്പര ജയിച്ച ടീം ഇന്ത്യയെ കുറിച്ചും ഓസീസ് കോച്ച് വാചാലനായി .
“ഇന്ത്യ മികച്ച പ്രകടനമാണ്
കാഴ്ചവെച്ചത് .അവർ ശക്തമായി പോരാടി . ഒരിക്കലും ഇന്ത്യക്കാരെ കുറച്ചുകാണരുത്  . 1.5 ബില്യൺ ഇന്ത്യക്കാരുണ്ട്​. അതുകൊണ്ട് തന്നെ ഫൈനല്‍ പ്ലെയിങ്  ഇലവനില്‍ ഇടംപിടിക്കുന്നവരൊക്കെയും വലിയ കടമ്പകൾ കടന്നാകും വന്നിട്ടുണ്ടാകുക” -ലാംഗർ മത്സരശേഷം​ പ്രതികരിച്ചു.

See also  പഞ്ചാബിനെതിരെ നിറംമങ്ങി സഞ്ജു. 14 പന്തുകളിൽ 18 റൺസ് നേടി പുറത്ത്.

നേരത്തെ ഗാബ ക്രിക്കറ്റ്  ടെസ്റ്റ് വിജയിച്ചതോടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് ജയിച്ചത്. നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി നാട്ടിലേക്ക്  മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ  സ്വന്തം പേരിലാക്കി.   32 വർഷത്തെ ഗാബ്ബയിലെ ഓസീസ് അപരാജിത കുതിപ്പാണ് ഇന്ത്യ ഒടുവിൽ തകർത്തത് .

Scroll to Top