സ്കോട്ട്ലാൻഡിനെ പൂട്ടി നെതർലൻഡ്സ് ലോകകപ്പിൽ. വീറും വാശിയും നിറഞ്ഞ 4 വിക്കറ്റുകളുടെ വിജയം.

scotaland vs netherland 2023

സ്കോട്ട്ലൻഡിനെ പരാജയപ്പെടുത്തി നെതർലാൻഡ്സ് 2023 ഏകദിന ലോകകപ്പിന്റെ പ്രധാന ഇവന്റിലേക്ക് കോളിഫിക്കേഷൻ നേടി. നിർണായകമായ മത്സരത്തിൽ നാല് വിക്കറ്റുകളുടെ വിജയം നേടിയിരുന്നു നെതർലൻഡ്സ് യോഗ്യത നേടിയത്. ശക്തരായ പല ടീമുകളെയും മലർത്തിയടിച്ചാണ് നെതർലൻസിന്റെ വീരഗാഥ. ഓള്‍റൗണ്ട് പ്രകടനവുമായി ബാസ് ഡെ ലീഡയാണ് നെതര്‍ലണ്ടിനെ വിജയത്തില്‍ എത്തിച്ചത്.

മുൻപ് ശ്രീലങ്ക ലോകകപ്പിലേക്ക് യോഗ്യത നേടിയിരുന്നു. അതിന് പിന്നാലെയാണ് നെതർലാൻഡ്സ് ഇപ്പോൾ യോഗ്യത നേടിയിരിക്കുന്നത്. ശക്തരായ സിംബാബ്വേ, വെസ്റ്റിൻഡീസ് തുടങ്ങിയ ടീമുകളെ മറികടന്നാണ് നെതർലൻസിന്റെ വിജയഗാഥ.

നിർണായകമായ മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോട്ട്ലൻഡ് വിക്കറ്റ് കീപ്പർ മാത്യു ക്രോസ്സിനെ(0) ആദ്യ ഓവറിൽ തന്നെ പുറത്താക്കിയാണ് നെതർലാൻഡ്സ് ആരംഭിച്ചത്. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ ബ്രാൻഡൻ മക്മുല്ലൻ തകർപ്പൻ പ്രകടനം സ്കോട്ട്ലൻഡിനായി കാഴ്ചവയ്ക്കുകയുണ്ടായി. മത്സരത്തിൽ 110 പന്തുകൾ നേരിട്ട മക്മുല്ലൻ 106 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 11 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം നായകൻ ബെറിങ്ടൺ 84 പന്തുകളിൽ 64 റൺസ് നേടി സ്കോട്ട്ലൻഡിന് പ്രതീക്ഷകൾ നൽകി. ഇങ്ങനെ സ്കോട്ടലൻഡ് സ്കോർ 277 റൺസിൽ എത്തുകയായിരുന്നു. ബാസ് ഡെ ലീഡെ 5 വിക്കറ്റ് വീഴ്ത്തി.

Read Also -  മത്സരത്തിൽ സഹായിച്ചത് ധോണി ഭായിയുടെ ആ ഉപദേശം. റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലാൻഡ്സ് അതിസൂക്ഷ്മമായാണ് തുടങ്ങിയത്. എന്നാൽ കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ നാലാമനായി ക്രീസിലെത്തിയ ബാസ് ഡി ലീഡെ ഉഗ്രൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചതോടെ നെതർലാൻഡ്സ് വിജയലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു. 92 പന്തുകളിൽ 123 റൺസാണ് മത്സരത്തിൽ ലീഡെ നേടിയത്. ഇന്നിംഗ്സിൽ ഏഴു ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം മധ്യനിര ബാറ്റർമാർ ഡി ലീഡേയ്ക്ക് പിന്തുണയും നൽകിയതോടെ നെതർലാൻഡ്സ് മത്സരത്തിൽ നാലു വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.

എല്ലാത്തരത്തിലും നെതർലൻഡ്സിന്റെ ആധിപത്യം കണ്ട മത്സരമാണ് സ്കോട്ട്ലാൻഡിനെതിരെ നടന്നത്. 43 പന്തുകൾ അവശേഷിക്കവേയാണ് നെതർലാൻഡ്സ് മത്സരത്തിൽ വിജയം നേടിയത്. ഇതോടെ ലോകകപ്പിനുള്ള ടീമുകളുടെ അവസാന ടേബിൾ പൂർത്തിയായിട്ടുണ്ട്. ഒമ്പതാമത്തെ ടീമായി ശ്രീലങ്കയും, പത്താമത്തെ ടീമായി നെതർലൻഡ്സുമാണ് വമ്പൻമാരോടൊപ്പം അണിനിരക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ വളരെ ശക്തമായ പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് ഇരുടീമുകളും വമ്പന്മാർക്കൊപ്പം പോരാടാൻ തയ്യാറായിരിക്കുന്നത്.

Scroll to Top