വീണ്ടും സ്പിൻ വെല്ലുവിളിയുമായി അക്ഷർ പട്ടേൽ &അശ്വിൻ ജോഡി :മോട്ടേറയിൽ ഇന്ത്യക്ക് 49 റൺസ് വിജയലക്ഷ്യം

images 2021 02 25T094857.192

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് ബാറ്റിങ്ങിൽ കൂട്ട തകർച്ച .33 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യയോട്  വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 81 റൺസിൽ എല്ലാവരും പുറത്തായി .കേവലം  30.4 ഓവറുകൾ മാത്രമാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് നിലനിന്നത് .

ആദ്യ ഇന്നിങ്സിലെ പോലെ ഇന്ത്യയുടെ സ്പിൻ കുരുക്കിൽ ഇംഗ്ലണ്ട് ടീം തകർന്ന് തരിപ്പണമായി .രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് രണ്ടാം ദിനം ചായക്ക്‌ ശേഷം ആരംഭിച്ച ഇംഗ്ലണ്ടിനെ ആദ്യ ഓവറിൽ തന്നെ അക്ഷർ പട്ടേൽ ഞെട്ടിച്ചു .ആദ്യ പന്തില്‍ തന്നെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ സാക്ക് ക്രോളിയെ ക്ലീന്‍ ബൗള്‍ഡാക്കിയ അക്സര്‍ മൂന്നാം പന്തില്‍ ജോണി ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇംഗ്ലണ്ടിനെ  2 വിക്കറ്റ് നഷ്ടത്തിൽ 0 റൺസെന്ന പരിതാപകരമായ അവസ്ഥയിലേക്ക് എത്തിച്ചു .

ഡൊമനിക് സിബ്ലിയും ക്യാപ്റ്റന്‍ ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ രണ്ടക്കം കടത്തിയെങ്കിലും സ്കോര്‍ 19ല്‍ നില്‍ക്കെ സിംബ്ലിയെ(7) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് അക്ഷർ തന്റെ ഇടംകൈയൻ സ്പിൻ ബൗളിങാൽ വീണ്ടും ഞെട്ടിച്ചു .അതിവേഗം റണ്‍സ് സ്കോര്‍ ചെയ്യാന്‍ നോക്കിയ ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന് അൽപ്പം  പ്രതീക്ഷ നല്‍കിയെങ്കിലും അശ്വിന് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.34 പന്തില്‍ 25 റണ്‍സായിരുന്നു സ്റ്റോക്സിന്‍റെ സംഭാവന. പരമ്പരയിൽ നാലാം തവണയാണ് താരം അശ്വിന് മുൻപിൽ വീഴുന്നത് .

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

ശേഷം 19 റണ്‍സെടുത്ത റൂട്ടിനെ അക്സര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡ‍ില്‍ 56 റൺസ് മാത്രമേ  ഉണ്ടായിരുന്നുള്ളു. പിന്നീട്  ആദ്യ ഇന്നിംഗ്സിലേതിന്‍റെ  സമാന രീതിയിൽ  ഓലി പോപ്പിനെ(12) അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ പരുങ്ങലിലായി. ആര്‍ച്ചറെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ടെസ്റ്റ് കരിയറിലെ 400-ാം വിക്കറ്റ് അശ്വിന്‍ സ്വന്തമാക്കി.  400 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിൽ ഇടം നേടുന്ന നാലാം ഇന്ത്യൻ താരമാണ് അശ്വിൻ .

ശേഷമെല്ലാം  ഇംഗ്ലണ്ട് ബാറ്റിങ്ങിൽ ചടങ് മാത്രമായിരുന്നു .ഫോക്‌സിനെ അക്ഷർ വിക്കറ്റിന് മുന്നിൽ കുരുക്കി .ജാക്ക് ലീച്ചിനെ അശ്വിനും പപൂജാരയുടെ
കൈകളിൽ എത്തിച്ചു .മത്സരത്തിൽ ആദ്യമായി പന്തെറിയുവാൻ അവസരം  ലഭിച്ച വാഷിംഗ്‌ടൺ സുന്ദർ പതിനൊന്നാമൻ ആൻഡേഴ്സനെ പുറത്താക്കി ഇംഗ്ലണ്ട് ഇന്നിങ്സിന് തിരശീലയിട്ടു . അക്ഷർ പട്ടേൽ 5 വിക്കറ്റും ,അശ്വിൻ നാല് വിക്കറ്റും വീഴ്ത്തി .മത്സരത്തിൽ അക്ഷർ പട്ടേലിന് ആകെ 11 വിക്കറ്റുകളായി .49 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അത്താഴ ഭക്ഷണത്തിനായി പിരിയുമ്പോൾ വിക്കറ്റ് നഷ്ട്ടം കൂടാതെ 11 റൺസെടുത്തിട്ടുണ്ട് .

Scroll to Top