❛ചിരിയടക്കാനാവുന്നില്ലാ❜. ബാംഗ്ലൂര്‍ പുറത്തായതിനു പിന്നാലെ നവീന്‍ ഉള്‍ ഹഖിന്‍റെ രൂക്ഷ പരിഹാസം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫ് കാണാതെ പുറത്തായി. നിര്‍ണായക പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ 4 വിക്കറ്റ് തോല്‍വിയാണ് ബാംഗ്ലൂര്‍ വഴങ്ങിയത്‌. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ പ്രകടനത്തില്‍ 197 റണ്‍സ് നേടിയ ബാംഗ്ലൂരിനു പ്രതികരിക്കാനായില്ലാ. തോല്‍വിയോടെ ബാംഗ്ലൂരിനു പുറത്ത് പോകേണ്ടി വന്നു.

ബാംഗ്ലൂര്‍ തോറ്റതിനു പിന്നാലെ ലക്നൗന്‍റെ അഫ്ഗാന്‍ താരം നവീന്‍ ഉള്‍ ഹഖ് ഒരു മീം പങ്കുവച്ചത് വന്‍ വിമര്‍ശനത്തിന് ഇടയാക്കുകയാണ്. ടിവി അവതാരകന്‍ തുടര്‍ച്ചയായി പൊട്ടി ചിരിക്കുന്ന മീമാണ് അഫ്ഗാന്‍ താരം പങ്കുവച്ചിരിക്കുന്നത്.

screenshot 314

നേരത്തെ വിരാട് കോഹ്ലിയും നവീനും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ലഖ്നൗ ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപമെത്തേക്ക് രോഷത്തോടെ ഓടിയെത്തിയ കോലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയര്‍ത്തിക്കാട്ടി എന്തോ പറഞ്ഞതായിരുന്നു നവീനും കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇത് സമൂഹമാധ്യമങ്ങളിലേക്കും ഇരുവരുടെ പ്രശ്നങ്ങള്‍ നീണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ബാംഗ്ലൂര്‍ പുറത്തായതോടെ നവീന്‍ ഈ മീം പങ്കുവച്ചത്.

അതേ സമയം സെഞ്ചുറി നേടിയ വിരാട് കോഹ്ലിയെ ലക്നൗ ടീം അഭിനന്ദിച്ചിരുന്നു. ക്രിസ് ഗെയിലിനെ മറികടന്നു ഒരു തകര്‍പ്പന്‍ റെക്കോഡും കോഹ്ലി സ്വന്തമാക്കിയിരുന്നു.