ഐപിഎല്ലിൽ വീണ്ടും കോവിഡ് :ഇത്തവണ സൂപ്പർ താരത്തിന് രോഗബാധ

ക്രിക്കറ്റ് ആരാധകർക്ക്‌ എല്ലാം വീണ്ടും നിരാശ സമ്മാനിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ കോവിഡ്ബാധ. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന് നടക്കേണ്ടിയിരിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് : ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനകളിലാണ് ഹൈദരാബാദ് ടീമിലെ ഒരു താരത്തിന് കോവിഡ് രോഗം റിപ്പോർട്ട്‌ ചെയ്തത്. ചില ദേശീയ മാധ്യങ്ങളുടെ അടക്കം റിപ്പോർട്ടുകൾ പ്രകാരം ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് കളിക്കാരന്റെ പരിശോധന പോസിറ്റിവ് എന്നാണ് സൂചനകൾ. കൂടാതെ ആറ് അടുത്ത ബന്ധങ്ങൾ കൂടി ഇതിനകം കണ്ടെത്തി കഴിഞ്ഞു.

സൺറൈസേഴ്സ് ഹൈദരാബാദ് താരം ടി നടരാജനാണ് ഇന്ന് ആർടി-പിസിആർ പരിശോധനയിൽ കോവിഡ് -19  പോസിറ്റീവാണെന്ന് കണ്ടെത്തിയത് ടീമിലെ മറ്റുള്ളവരിൽ നിന്ന് താരം സ്വയം ഐസോലേഷനിലേക്ക്‌ പ്രവേശിച്ച് കഴിഞ്ഞു. കൂടാതെ അദ്ദേഹം നിലവിൽ ലക്ഷണമില്ലാത്തയാളാണ് എന്നും ചില ഉന്നത അധികാരികൾ സൂചനകൾ നൽകുന്നുണ്ട്.താരവുമായി അടുത്ത സമ്പർക്കത്തിൽ വന്ന ആറ് താരങ്ങളെ കൂടി ഇതിനകം ഐസൊലേഷനിലേക്ക് മാറ്റി കഴിഞ്ഞു.

വിജയ് ശങ്കർ (കളിക്കാരൻ)  വിജയ് കുമാർ( ടീം മാനേജർ ). ശ്യാം സുന്ദർ ജെ (ഫിസിയോതെറാപ്പിസ്റ്റ്  ),അഞ്ജന വണ്ണൻ (ഡോക്ടർ ), തുഷാർ ഖേദ്കർ ( ലോജിസ്റ്റിക് മാനേജർ ),പെരിയസാമി ഗണേശൻ (നെറ്റ് ബൗളർ) എന്നിവർ ഇതിനകം ടീം മാനേജ്മെന്റ് നിർദ്ദേശം പ്രകാരം ഐസൊലേഷനിലാണ്.കൂടാതെ
അടുത്ത ബന്ധമുള്ളവർ ഉൾപ്പെടെയുള്ള ബാക്കി  സ്‌ക്വാഡിലെ എല്ലാവരെയും ഇന്ന് പ്രാദേശിക സമയം പുലർച്ചെ 5 മണിക്ക് ആർടി-പിസിആർ പരിശോധനകൾക്ക് വിധേയമാക്കി എന്നും റിപ്പോർട്ടുകളുണ്ട്.

ഇന്നാണ്  നിർണായക സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാനമാന് ഹൈദരാബാദ് ടീം.നേരത്തെ മെയ്‌ ആദ്യ വാരം ഐപിൽ മാറ്റിവെച്ചത് കോവിഡ് കാരണമാണ്.ഐപിഎല്ലിൽ ഇത്രത്തോളം സുരക്ഷ പാലിച്ചിട്ടും കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത് ബിസിസിഐയെ പോലും ഞെട്ടിച്ചു.