ഏറ്റവും വലിയ ആഗ്രഹം സഫലമായി :പ്രാർത്ഥന നിറവേറ്റി നടരാജൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓസീസ് പര്യടനം ഒരു തരത്തിൽ നടരാജൻ എന്ന ബൗളറുടെ ഉദയം കൂടിയാണെന്ന് പറയാം .ഓസീസ് എതിരായ ടി:20 , ഏകദിന , ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച താരം മിന്നും ബൗളിംഗ് പ്രകടനം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തി കഴിഞ്ഞു .

നേരത്തെ 2020 ഐപിൽ സീസണിലെ  മികച്ച    ബൗളിംഗ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ  ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി പോയ നടരാജന്‍ ഒടുവില്‍ ടി20യിലും ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചാണ് ഇപ്പോൾ ജന്മനാട്ടിലേക്ക് പര്യടന ശേഷം  തിരിച്ചെത്തിയത്. ഐപിഎല്ലിൽ സൺ  റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ താരമാണ് നടരാജൻ.

ഓസീസ് എതിരെ സ്വപ്നതുല്യ അരങ്ങേറ്റം കാഴ്ചവെച്ച നടരാജന് തന്റെ ജന്മനാട്ടിലടക്കം വമ്പൻ  സ്വീകരണമാണ് ലഭിച്ചത് .താരത്തിന് സ്വീകരണം
ലഭിക്കുന്ന ചിത്രങ്ങൾ ,വീഡിയോ ഒക്കെ  സമൂഹമാധ്യമങ്ങളിൽ  ഏറെ തരംഗം ആയിരുന്നു .ഇപ്പോൾ തന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞ്  നേരെ പോയത്  തന്റെ ഒരു  പ്രാര്‍ത്ഥന നിറവേറ്റാനായിരുന്നു. പഴനി മുരുക്ഷേത്രത്തിലെത്തിയ  താരം   തല മൊട്ടയടിച്ച ശേഷമാണ് മടങ്ങിയത് . അനുഗ്രഹീതനായിരിക്കുന്നു എന്ന അടിക്കുറിപ്പോടെ നടരാജന്‍ തന്നെ മൊട്ടയടിച്ച പുതിയ ചിത്രം ട്വീറ്റ് ചെയ്തു.

നേരത്തെ ഓസീസ് എതിരായ ടെസ്റ്റ് സ്‌ക്വാഡിൽ ഇടം ലഭിച്ചില്ല എങ്കിലും   പ്രമുഖ ബൗളര്‍മാരുടെ  ഒക്കെ  പരിക്ക് കാരണം  ഒടുവില്‍ ടെസ്റ്റ് ടീമിലും നടരാജന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചു . ബ്രിസ്ബേന്‍ ടെസ്റ്റില്‍ 78 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ടെസ്റ്റിലും നടരാജന്‍ തിളങ്ങി.ടന്റി 20യിൽ ആറും ഏകദിനത്തിൽ രണ്ടും ടെസ്റ്റിൽ മൂന്നും വിക്കറ്റുകളാണ് പരമ്പരയിൽ നടരാജൻ നേടിയത്. 


Read More  തോൽവിയിലും പഞ്ചാബിന്റെ പ്രതീക്ഷയായി ഷാരൂഖ് ഖാൻ : എവിടെയും ഒരേ ശൈലിയിൽ കളിക്കും യുവതാരം - അറിയാം കൂടുതൽ വിശേഷങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here