ബട്ട്ലര്‍ അങ്കിളിനെ പോലെ സെഞ്ചുറി അടിക്കാത്തത് എന്താണ് ഡാഡീ ? മക്കളെക്കുറിച്ച് ഡേവിഡ് വാര്‍ണര്‍

Screenshot 20220421 093909 Instagram

ഐപിൽ പതിനഞ്ചാം സീസണിൽ മിന്നും ബാറ്റിങ് ഫോം തുടരുകയാണ് ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ഡേവിഡ് വാർണർ. ഇന്നലെ നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 9 വിക്കെറ്റ് ജയം ഡൽഹി ടീം സ്വന്തമാക്കിയപ്പോൾ വെറും 30 ബോളിൽ 60 റൺസ്‌ അടിച്ച വാർണറുടെ പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു. ഇതിനകം ഈ സീസണിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ അടിച്ച് മിന്നും ഫോമിലാണ് ഓസ്ട്രേലിയൻ താരം.

മെഗാ താരലേലത്തിൽ ഹൈദരാബാദ് ടീമിൽ നിന്നാണ് വാർണർ ഡൽഹിയിലേക്ക് തിരികെ എത്തിയത്. പഞ്ചാബിന് എതിരെ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങാൻ കഴിഞ്ഞെങ്കിലും തന്റെ ചെറിയ വിഷമം വെളിപ്പെടുത്തുകയാണ് മത്സരശേഷം വാർണർ.

6a0d28da 88fc 40fb b32f 036e884f3208 1

താൻ 60 റൺസ്‌ നേടിയെങ്കിലും തന്റെ മക്കൾ ഈ റൺസിൽ ഒന്നും തൃപ്തരാകില്ല എന്നാണ് വാർണർ പറയുന്നത്. മക്കൾക്ക് താൻ ഒരു സെഞ്ച്വറി അടിച്ചുകാണാനാണ് വളരെ ഏറെ ആഗ്രഹമെന്നും അദ്ദേഹം വെളിപ്പെടുത്തി.

“എന്റെ മക്കൾക്ക് എല്ലാം അറിയേണ്ടത് ഞാൻ എന്തുകൊണ്ടാണ് സെഞ്ച്വറികൾ നേടാത്തത് എന്നത് മാത്രമാണ്. അവർക്ക് ഞാൻ ജോസ് ബട്ട്ലർ നേടുന്നത് പോലെ സെഞ്ച്വറികൾ അടിക്കണം.ചെറിയ കുട്ടികള്‍ വരെ ഈ മത്സരങ്ങളെ ആവേശപൂർവ്വം കാണുന്നത് വളരെ സന്തോഷമുള്ള കാര്യമാണ് “വാർണർ അഭിപ്രായം വിശദമാക്കി.

See also  "റൺചേസിനിടെ കുറച്ച് ടെൻഷനടിച്ചു. മത്സരത്തിലെ വിജയത്തിൽ സന്തോഷം." - സഞ്ജു സാംസൺ പറയുന്നു.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ മത്സരങ്ങൾ കാണുവാൻ വാർണറിന്റെ കുടുംബവും എത്താറുണ്ട്. ഡൽഹി ടീമിന്റെ കുപ്പായം അണിഞ്ഞെത്തുന്ന വാര്‍ണറുടെ മക്കളെ പല തവണ ക്യാമറ കണ്ണുകളിൽ പതിയാറുണ്ട്. ഒപ്പം വാർണറുടെ വിക്കെറ്റ് നഷ്ടമാകുമ്പോൾ കുട്ടികൾ നിരാശരാകുന്നത് പതിവ് കാഴ്ചയാണ്.

Scroll to Top