വീണ്ടും ഞെട്ടിച്ച് മുരളീധരന്റെ മകൻ : ഇത്തവണ ചർച്ചയായി ആക്ഷൻ

ക്രിക്കറ്റ്‌ ലോകത്ത് തന്റെ സ്ഥാനം ഏറെ മികവുറ്റ ബൗളിംഗ് പ്രകടനത്താൽ ഉറപ്പിച്ച താരമാണ് ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരൻ.ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറെന്ന വിശേഷണം സ്വന്തം പേരിൽ കുറിച്ച താരം ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റിൽ അധികം സ്വന്തമാക്കിയ ഏക ബൗളറാണ്.ലോകക്രിക്കറ്റിൽ മുരളി എന്ന ബൗളർക്ക് ഒപ്പം ഏറെ പ്രസിദ്ധമാണ് അദേഹത്തിന്റെ ബൗളിംഗ് ആക്ഷനും. ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം ഇപ്പോൾ ഐപിഎല്ലിൽ അടക്കം മുഖ്യ ബൗളിംഗ് കോച്ചായി തിളങ്ങുന്നുണ്ട്. താരത്തിന്റെ ബൗളിംഗ് ആക്ഷൻ വീണ്ടും ഒരിടവേളക്ക് ശേഷം ചർച്ചയായി മാറുകയാണ്. താരം പന്തെറിയുമ്പോൾ നിയമവിരുദ്ധമായി കൈമടങ്ങുന്നു എന്നുള്ള ആരോപണം മുൻപ് ഐസിസി തള്ളിയിരുന്നു.

ഏകദിന ക്രിക്കറ്റിൽ 534 വിക്കറ്റും ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റും വീഴ്ത്തിയ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ ആയിരത്തിൽ വിക്കttu കരസ്ഥമാക്കിയ താരമാണ്. നിലവിൽ ഐപിഎല്ലിൽ മുരളീധരൻ സൺറൈസേഴ്സ് ഹൈദരാബാദ് ടീം കോച്ചിംഗ് പാനലിലെ അംഗമാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകരിൽ ഇപ്പോൾ തരംഗമായി മാറുന്നത്.മുരളീധരന്റെ മകൻ നരേന്റെ ഒരു ബൗളിംഗ് ആക്ഷൻ പങ്കുവെച്ചുള്ള വീഡിയോയാണ് താരം ഷെയർ ചെയ്തത്.

മുരളീധരന്റെ മകൻ നരേന്റെ ബൗളിംഗ് ആക്ഷൻ ആരാധകരെയും വളരെ ഏറെ അമ്പരപ്പിക്കുകയാണ്.മുരളീധരന്റെ അതേ ബൗളിംഗ് ആക്ഷനിലാണ് മകനും പന്തെറിയുന്നത്.നെറ്റ്‌സിൽ മകൻ നരേൻ പന്ത് എറിയുന്ന രീതി മുരളീധരന്റെ സമാനമാണ് എന്ന് ആരാധകരും ഏറെ ആവേശത്തോടെ പറയുന്നുണ്ട്.മുരളി പങ്കുവെച്ച വീഡിയോ ഇതിനകം എല്ലാ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.