വീണ്ടും മുംബൈയോട് തോറ്റ് കൊൽക്കത്ത :ഐപിഎല്ലിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോർഡും സ്വന്തം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടി മുംബൈ ഇന്ത്യൻസിനോട് തോൽവി വഴങ്ങി കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് .ഇന്നലെ ചെപ്പോക്കിൽ നടന്ന നാടകീയ മത്സരത്തിൽ 10 റൺസിനാണ് രോഹിത് നായകനായ മുംബൈ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ തറപറ്റിച്ചത് .അവസാന ഓവറുകളിൽ അലക്ഷ്യമായ ബാറ്റിങ്ങാണ് ഇയാൻ മോർഗനും സംഘത്തിനും തിരിച്ചടിയായത് .

എന്നാൽ ഇന്നലത്തെ തോൽവിയോടെ ഐപിൽ ചരിത്രത്തിലെ ഒരു അപൂർവ്വ റെക്കോർഡും മുംബൈ ഇന്ത്യൻസ് സ്വന്തം പേരിലാക്കി .ഇന്നലെ കെകെആറിനെതിരായ 22ാമത്തെ ജയമാണ് മുംബൈ നേടിയത് . ഐപിഎല്ലില്‍ ഒരു ടീമിനെതിരേ കൂടുതല്‍ ജയം നേടുന്ന ടീമെന്ന  റെക്കോഡ്  ഇതോടെ രോഹിത് ശർമയും സംഘവും ഭദ്രമാക്കി .

കെകെആറിനെതിരേ 22 ജയങ്ങള്‍ നേടി മുംബൈ ഇന്ത്യൻസ് ഏറ്റവും കൂടുതൽ വിജയങ്ങളുടെ പട്ടികയിൽ മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ രണ്ടാം സ്ഥാനത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീം തന്നെയാണ്  18 ജയമാണ് പഞ്ചാബ് കിങ്‌സിനെതിരേ കെകെആര്‍ നേടിയിട്ടുള്ളത് .അതേസമയം പട്ടികയിൽ മൂന്നാമതും നാലാമതും മുംബൈ തന്നെയാണ് എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത  . ധോണി നായകനായ സിഎസ്‌കെയ്‌ക്കെതിരേ 18 ജയങ്ങളാണ് മുംബൈ നേടിയത്. കൂടാതെ കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എതിരെയും മുംബൈ ഇന്ത്യൻസ് 17 വിജയങ്ങൾ സ്വന്തമാക്കി കഴിഞ്ഞു .