ഹാർദിക് പാണ്ട്യ വേണ്ട. ലേലത്തിനു മുന്നോടിയായി ഈ മൂന്നു താരങ്ങളെ മുംബൈ നിലനിര്‍ത്തണം

PicsArt 10 10 05.45.48 scaled

ഐപിഎല്‍ മെഗാ ലേലത്തിനു മുന്നോടിയായി അഞ്ച് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ആരെയൊക്കെ നിലനിര്‍ത്തണം എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, പേസര്‍ ജസ്പ്രീത് ബൂംറ, യുവതാരമായ ഇഷാന്‍ കിഷന്‍ എന്നിവരെ നിലനിര്‍ത്തണം എന്നാണ് വിരേന്ദര്‍ സേവാഗിന്‍റെ അഭിപ്രായം.

2022 ഐപിഎല്ലില്‍ പത്ത് ടീമുകളായിരിക്കും എന്ന് ബിസിസിഐ അറിയിച്ചട്ടുണ്ട്. രണ്ട് പുതിയ ടീമുകളുടെ ലേലത്തിനു പിന്നാലെയായിരിക്കും താരങ്ങളുടെ മെഗാ ലേലം നടക്കുക. എന്നാല്‍ താരങ്ങളെ നിലനിര്‍ത്തുന്നതിനെ സംമ്പന്ധിച്ച് നിബന്ധനകള്‍ ഇതുവരെ അറിയിച്ചട്ടില്ലാ.

മൂന്നു താരങ്ങളെ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് ആരൊക്കെയാണ് എന്ന് പറയുകയാണ് വിരേന്ദര്‍ സേവാഗ്. സേവാഗിന്‍റെ ലിസ്റ്റില്‍ നിന്നും ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ട്യ ഇല്ലാത്തതാണ് ഏറെ ശ്രദ്ദേയം. പരിക്ക് ഭീക്ഷണിയും, ബോളെറിയാന്‍ സാധിക്കാത്തതും കാരണം ഹര്‍ദ്ദിക്ക് പാണ്ട്യക്ക് അധികം തുക ലഭിക്കില്ലാ എന്നാണ് സേവാഗ് കരുതുന്നത്.

” ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബൂംറ എന്നിവരെ മുംബൈ നിലനിര്‍ത്തും എന്നാണ് ഞാന്‍ കരുതുന്നത്. ഇഷാന്‍ ദീര്‍ഘനാളത്തേക്ക് ടീമിലുണ്ടാവും, പ്രായം കുറവായതിനാല്‍ നന്നായി മുംബൈക്ക് വേണ്ടി പ്രകടനം നടത്താന്‍ കഴിയും. ഹര്‍ദ്ദിക്ക് പാണ്ട്യക്ക് ബോള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, പരിക്ക് ഭീക്ഷണിയുള്ളത് കാരണം ലേലത്തില്‍ നല്ല തുക ലഭിക്കും എന്ന് ഞാന്‍ കരുതുന്നില്ലാ. ” സേവാഗ് പറഞ്ഞു.

See also  "ശിവം ദുബെ ലോകകപ്പിൽ കളിക്കണം, അല്ലെങ്കിൽ ഇന്ത്യ നടത്തുന്ന വലിയ അബദ്ധമാവും "- അമ്പട്ടി റായുഡുവിന്റെ നിർദ്ദേശം.

ശരീരത്തിന്‍റെ പുറംഭാഗത്ത് ശസ്ത്രക്രിയ നടത്തിയതിനു ശേഷം ഹര്‍ദ്ദിക്ക് പാണ്ട്യ ബോളെറിയുന്നത് കുറച്ചിരുന്നു. ഈ ഐപിഎല്‍ സീസണില്‍ ഒരു പന്ത് പോലും ഹര്‍ദ്ദിക്ക് പാണ്ട്യ എറിഞ്ഞില്ലാ. വരുന്ന ടി20 ലോകകപ്പില്‍ പാണ്ട്യ പന്തെറിയാന്‍ ഫിറ്റാണോ എന്നാണ് ആരാധകര്‍ അറിയാന്‍ കാത്തിരിക്കുന്നത്.

Scroll to Top