വീരാട് കോഹ്ലി vs ബാബര്‍ അസം. ആരാണ് മികച്ചത് ? മുന്‍ പാക്കിസ്ഥാന്‍ താരം പറയുന്നു.

ഇത് ഇന്നും ഇന്നലെയുമല്ലാ വീരാട് കോഹ്ലിയും ബാബര്‍ അസമും തമ്മിലുള്ള താരതമ്യം ആരംഭിച്ചത്. ആധുനിക യുഗത്തിലെ ഏറ്റവും മികച്ച രണ്ട് ബാറ്റസ്മാന്‍മാരാണ് പാക്കിസ്ഥാന്‍റെ ബാബര്‍ അസമും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വീരാട് കോഹ്ലിയും. ക്രിക്കറ്റിലെ ഇതിഹാസ പാതയിലേക്ക് ഇപ്പോള്‍ തന്നെ വീരാട് കോഹ്ലി എത്തി കഴിഞ്ഞു. തകര്‍പ്പന്‍ പ്രകടനങ്ങളോടെ ബാബര്‍ അസമും വീരാട് കോഹ്ലിയുടെ പിന്നിലുണ്ട്.

ഇരുവരും തമ്മില്‍ ആരാണ് മികച്ചത് എന്ന സംവാദം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയമാണ്. ഇപ്പോഴിതാ മുന്‍ പാക്കിസ്ഥാന്‍ താരമായ മുഹമ്മദ് യൂസഫ് അഭിപ്രായം പറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലിയാണ് നിലവില്‍ ഒന്നാമനാണെന്ന് മുഹമ്മദ് യൂസഫ് പറയുന്നത്.

കോഹ്ലി പരിശീലനം നടത്തുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അതിന്റെ വീഡിയോകള്‍ ലഭിക്കാറുണ്ട്. ആരെങ്കിലും എന്താണ് ആധുനിക ക്രിക്കറ്റെന്ന് ചോദിച്ചാല്‍ അത് പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉത്തരം നല്‍കും. ” ഇന്നത്തെ താരങ്ങള്‍ മികച്ച കായിക ക്ഷമതയും വേഗവുമുള്ളവരാണ് എന്ന് പറഞ്ഞ യൂസഫ് ഇന്ത്യന്‍ ക്യാപ്റ്റന്‍റെ കരുത്തുറ്റ പ്രകടനത്തിന്റെ കാര്യം ഫിറ്റ്നെസാണെന്ന് പറഞ്ഞു.

വീരാട് കോഹ്ലിയെ മറ്റൊരു കാലഘട്ടത്തിലെ താരവുമായി താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലാ എന്നും യൂസഫ് പറഞ്ഞു. ” ഏകദിനത്തിലും ടെസ്റ്റിലുമായി 70ലേറെ സെഞ്ചുറികള്‍ അവനുണ്ട്. ഏകദിനത്തില്‍12000ത്തിലേറെ റണ്‍സും ടെസ്റ്റില്‍ പതിനായരിത്തിനോട് അടുത്ത റണ്‍സും കോഹ്ലിക്ക് ഉണ്ട്. ടി20യിലും മികച്ച കണക്കുകളാണ് ഉള്ളത്. മൂനു ഫോര്‍മാറ്റിലും കോഹ്ലിയുടെ പ്രകടനം വളരെ മികച്ചതാണ്. ” മുഹമ്മദ് യൂസഫ് പറഞ്ഞു.

Advertisements