ഇംഗ്ലണ്ടിന് മുൻപിൽ ഹീറോയായി ഷമി :തുള്ളിച്ചാടി കോഹ്ലി

325932

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് രക്ഷകരായി ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ്‌ ഷമിയും ജസ്‌പ്രീത് ബുംറയും. ലോർഡ്‌സിൽ വൻ രണ്ടാം ഇന്നിങ്സ് ടോട്ടൽ പ്രതീക്ഷിച്ച ഇന്ത്യൻ ടീമിന് തിരിച്ചടി നൽകുന്ന മികച്ച ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാർ പുറത്തെടുത്തത് എങ്കിലും പിന്നീട് എട്ടാം വിക്കറ്റിൽ ഒന്നിച്ച ഇവർ ഇരുവരും ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പിന്നീട് പുറത്തെടുത്തത്. റിഷാബ് പന്ത് 22 റൺസ് അടിച്ചെടുത്ത് മടങ്ങിയപ്പോൾ ഇഷാന്ത് ശർമയും തൊട്ട്‌ പിന്നാലെ മടങ്ങിയത് ഇന്ത്യക്ക്‌ തിരിച്ചടി മാത്രമായി മാറി.

എന്നാൽ എട്ടാം വിക്കറ്റിൽ ഒന്നിച്ച ഇവർ ഇരുവരും കളിയുടെ ഗതി തന്നെ മാറ്റിയ പ്രകടനമാണ് പിന്നീട് പുറത്തെടുത്തത്. കരുതലോടെ കളിച്ച ബുംറ ഇംഗ്ലണ്ട് ബൗളർമാർ ഉയർത്തിയ വെല്ലുവിളി അനായസം നേരിട്ടപ്പോൾ ആദ്യ പന്ത് മുതലേ ആക്രമണ ശൈലിയിലാണ് മുഹമ്മദ് ഷമി ബാറ്റിങ് ആരംഭിച്ചത്. താരം മനോഹരമായ കവർ ഡ്രൈവുകളും ഒപ്പം ചില ഹുക്ക് ഷോട്ടുകളുമായി രണ്ടാം ടെസ്റ്റ് വേദിയായ ലോർഡ്‌സിൽ കളം നിറഞ്ഞു. നേരിട്ട അൻപതിയേഴാം പന്തിൽ സിക്സ് അടിച്ചാണ് താരം തന്റെ അർദ്ധ സെഞ്ച്വറി നേടിയത്. മനോഹരമായ ഒരു ഷോട്ടിൽ മൊയിൻ അലിയുടെ പന്താണ് താരം 92 മീറ്റർ സിക്സിന് പറത്തിയത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അതേസമയം ടെസ്റ്റ് കരിയറിലെ തന്റെ രണ്ടാം അർദ്ധ സെഞ്ച്വറിയാണ് മുഹമ്മദ്‌ ഷമി കരസ്ഥമാക്കിയത്. ബൗളിങ്ങിൽ പലപ്പോഴും തന്റെ മികവ് കാണിക്കാറുള്ള ഷമി ഇംഗ്ലണ്ട് ബൗളർമാരെ യാതൊരു ദയയുമില്ലാതെ അടിച്ചുപറത്തി. താരം 70 പന്തിൽ നിന്നും 6 ഫോറും 1 സിക്സും അടക്കമാണ് 56 റൺസ് നേടിയത്.പക്ഷേ ഇന്ത്യൻ ടീമിന്റെ രണ്ടാം ഇന്നിങ്സ് 298 റൺസിൽ ഡിക്ലയർ ചെയ്തു.

Scroll to Top