ഞാൻ അന്ന് 164 കി.മീ വേഗത്തിൽ പന്തെറിഞ്ഞിട്ടുണ്ട്. പക്ഷേ അത് ആരും കണക്കിലെടുത്തില്ല.

രണ്ടായിരത്തി രണ്ടിൽ ന്യൂസ്ലാലാൻഡ്നെതിരെ പാക്കിസ്ഥാൻ പേസർ സർ ഷോയിബ് അക്തർ 161 കിലോമീറ്റർ വേഗത്തിൽ എറിഞ്ഞ പന്ത് ആണ് ഇപ്പോഴും ലോകക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത്. എന്നാൽ ഇപ്പോഴിതാ അക്തറിന്‍റെ വേഗതയെ കടത്തിവെട്ടി താൻ രണ്ടു തവണ ബോൾ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ താരവും അക്തറിൻ്റെ സഹതാരവുമായ മുഹമ്മദ് സമി.

“ഒരു മത്സരത്തിൽ ഞാൻ 162 വേഗത്തിലും 164 വേഗത്തിലും ഞാൻ പന്ത് അറിഞ്ഞിട്ടുണ്ട്. എന്നാൽ ബൗളിംഗ് യന്ത്രം പ്രവർത്തനം അല്ലാത്തതിനാൽ അത് കണക്കിലെടുക്കില്ല എന്നോട് പറഞ്ഞത്. ബോളിങ് ചരിത്രം തന്നെ പരിശോധിച്ചു നോക്കൂ. 160 കിലോമീറ്റർ മുകളിൽ വേഗത്തിൽ പന്തെറിഞ്ഞ താരങ്ങൾ ഒരിക്കൽ അല്ലെങ്കിൽ രണ്ടുതവണയും മാത്രമേ മികവിൽ എത്തിയിട്ടുള്ളൂ. തുടർച്ചയായി ആർക്കും അത് നിലനിർത്താൻ കഴിഞ്ഞിട്ടുമില്ല.”-സമി പറഞ്ഞു.

images 7

പാക്കിസ്ഥാനു വേണ്ടി 87 ഏകദിനങ്ങളും, 36 ടെസ്റ്റുകളും, 13 രാജ്യാന്തര ട്വൻറി20കളും കളിച്ചിട്ടുള്ള താരമാണ് സമ്മി. സിംബാബ്‌വെക്കെതിരെ രണ്ടായിരത്തിമൂന്നിൽ എറിഞ്ഞ 156.4 കിലോമീറ്റർ വേഗതയിൽ എറിഞ്ഞ് പന്ത് ആണ് താരത്തിൻ്റെ കരിയറിലെ ഏറ്റവും വേഗതയേറിയ പന്ത്. രണ്ടായിരത്തി ഒന്നിൽ പാക്കിസ്ഥാനു വേണ്ടി അരങ്ങേറ്റം കുറിച്ച് താരം 2016 ലാണ് അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്.

images 8