സഞ്ജുവിന്റെ ക്യാപ്റ്റൻസി വിഡ്ഢിത്തം. 19ആം ഓവറിലെ മണ്ടത്തരം ചൂണ്ടിക്കാട്ടി മുഹമ്മദ്‌ കൈഫ്‌.

RR VS SRH

രാജസ്ഥാന്റെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ പരാജയം തികച്ചും അവിശ്വസനീയം തന്നെയായിരുന്നു. മത്സരത്തിലെ പരാജയത്തിന് ശേഷം വമ്പൻ വിമർശനങ്ങളാണ് ഇപ്പോൾ നായകൻ സഞ്ജു സാംസണെതിരെ ഉയരുന്നത്. മത്സരത്തിലെ സഞ്ജുവിന്റെ ക്യാപ്റ്റൻസിയും ബോളർമാരെ നിയന്ത്രിച്ച രീതിയും പലരും വിമർശിക്കുകയുണ്ടായി. ഇപ്പോൾ സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫ് ആണ്. മത്സരത്തിൽ രാജസ്ഥാൻ പരാജയമറിയാൻ പ്രധാന കാരണമായത് സഞ്ജുവിന്റെ മോശം ക്യാപ്റ്റൻസിയാണ് എന്നാണ് മുഹമ്മദ് കൈഫ് പറയുന്നത്.

മത്സരത്തിന്റെ അവസാന രണ്ട് ഓവറുകളിൽ 41 റൺസായിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഈ സമയത്ത് മത്സരം പൂർണമായും രാജസ്ഥാന്റെ കയ്യിൽ തന്നെയായിരുന്നു. എന്നാൽ 19 ആം ഓവറിൽ കുൽദീപ് യാദവിനെയാണ് സഞ്ജു ബോൾ ചെയ്യാൻ ഏൽപ്പിച്ചത്. ഈ തീരുമാനം തെറ്റായിരുന്നു എന്നാണ് മുഹമ്മദ് കൈഫ് പറഞ്ഞത്. ഇമ്പാക്ട് പ്ലെയറായി രാജസ്ഥാൻ ടീമിൽ കളിച്ച ഒബെഡ് മാക്കോയിയായിരുന്നു ആ ഓവറെറിയേണ്ടത് എന്ന് മുഹമ്മദ് കൈഫ് പറയുന്നു. പ്രസ്തുത ഓവറിൽ 24 റൺസായിരുന്നു ഹൈദരാബാദ് അടിച്ചുകൂട്ടിയത്. ഈ സാഹചര്യത്തിലാണ് കൈഫിന്റെ വിമർശനം.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
807a3aa1 7002 479f 8ba3 83a0edfb7c30

“മത്സരത്തിൽ സഞ്ജു വളരെ വിഡ്ഢിത്തപരമായ തീരുമാനമാണ് കൈക്കൊണ്ടത്. ദയനീയമായ ക്യാപ്റ്റൻസി തന്നെയായിരുന്നു സഞ്ജുവിന്റേത്. മത്സരത്തിന്റെ അവസാന സമയത്ത് സഞ്ജുവിന് പൂർണ്ണമായും നിയന്ത്രണം നഷ്ടമാവുകയും, 19 ആം ഓവർ കുൽദീപ് യാദവിന് നൽകുകയും ചെയ്തു. ആ ഓവർ മക്കോയ്ക്കായിരുന്നു നൽകേണ്ടിയിരുന്നത്. അത് വലിയൊരു പിഴവ് തന്നെയാണ്. ആ പിഴവാണ് മത്സരത്തിൽ സൺറൈസേഴ്സിന് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കി മാറ്റിയത്.”- മുഹമ്മദ് കൈഫ് പറഞ്ഞു.

മത്സരത്തിന്റെ അവസാന ഓവറിൽ 17 റൺസായിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ രണ്ടാം പന്തിലും അവസാന പന്തിലും സിക്സർ നേടി അബ്ദുൽ സമദ് ഹൈദരാബാദിനെ അവിശ്വസനീയമായ വിജയത്തിലെത്തിക്കുകയായിരുന്നു. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച തുടക്കം തന്നെയായിരുന്നു രാജസ്ഥാൻ റോയൽസിന് ലഭിച്ചത്. എന്നാൽ കഴിഞ്ഞ ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും രാജസ്ഥാൻ പരാജയമറിയുകയുണ്ടായി. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 5 മത്സരം ജയിച്ച രാജസ്ഥാൻ 10 പോയിന്റുകളുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു. ഇനിയുള്ള മത്സരങ്ങളിൽ വമ്പൻ വിജയം നേടിയാൽ മാത്രമേ രാജസ്ഥാന് പ്ലേയോഫിൽ എത്താൻ സാധിക്കൂ.

Scroll to Top