ഐപിഎല്ലിൽ മോശം റെക്കോർഡ് കുറിച്ച് മുഹമ്മദ് സിറാജ്. കൂട്ടിനു ഹസരങ്കയും

ഇത്തവണത്തെ ഐപിഎല്ലിൽ വളരെ മോശം പ്രകടനമായിരുന്നു മുഹമ്മദ് സിറാജ് കാഴ്ചവച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ രണ്ട് ഓവറുകളിൽ നിന്ന് 31 റൺസ് ആണ് താരം വാങ്ങിയത്. ആദ്യ ഓവറിൽ അതിൽ ജയ്സ്വാൾ 2 സിക്സ്റുകളും ഒരു ബൗണ്ടറിയും നേടിയപ്പോൾ, രണ്ടാം ഓവറിൽ ബട്ട്ലർ രണ്ട് ബൗണ്ടറിയും ഒരു സിക്സറും ആണ് അടിച്ചെടുത്തത്.

മോശം പ്രകടനം കാഴ്ചവെച്ചിട്ടും ഒരു മത്സരത്തിൽ മാത്രമാണ് താരത്തെ പുറത്തിരുത്തിയത്. ആ മത്സരത്തിൽ താരത്തിനു പകരം സിദ്ധാർത്ഥ് കൗളിനെയാണ് ബാംഗ്ലൂർ കളത്തിലിറങ്ങിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന ലീഗ് മത്സരത്തിൽ ആണ് താരത്തെ ടീമിൽ നിന്ന് പുറത്താക്കിയത്.

images 13 5

ഇപ്പോഴിതാ ഐപിഎല്ലിൽ മോശം റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സിറാജ്. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ വഴങ്ങുന്ന ബൗളർ എന്ന റെക്കോർഡ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് താരം ബ്രാവോയെ പിന്തള്ളിയാണ് സിറാജ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.

images 11 7


ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 31 സിക്സറുകൾ ആണ് സിറാജ് വിട്ടുനൽകിയത്. ഈ മത്സരത്തില്‍ തന്നെ സഹതാരം ഹസരങ്കയും ബ്രാവോയെ മറികടന്നു. ഈ സീസണില്‍ 30ാം സിക്സാണ് താരം വഴങ്ങിയത്. ബ്രാവോ 2018ൽ 16 മത്സരങ്ങളിൽ നിന്ന് 29 സിക്സറുകൾ ആണ് നൽകിയത്.