ആദ്യം ടീമിൽ ഉൾപ്പെടുത്താത്തത് അവനെ നിരാശനാക്കി; വെളിപ്പെടുത്തലുമായി ഷമിയുടെ കോച്ച്

ഇന്ത്യയുടെ ഇത്തവണത്തെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് ഷമിക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. പിന്നീട് ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായതോടെയാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. താരത്തെ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന് ചോദിച്ചു കൊണ്ട് നിരവധി പേർ അന്ന് വിമർശനം ഉയർത്തിയിരുന്നു.

നിലവിൽ ഇന്ത്യൻ ലോകകപ്പിൽ കളിച്ച എല്ലാ മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. ഭേദപ്പെട്ട പ്രകടനം തന്നെയാണ് താരം ഇതുവരെയും പുറത്തെടുത്തത്. എല്ലാ മത്സരങ്ങളിലും ഓരോ വിക്കറ്റ് വീതം വീഴ്ത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തത് താരത്തിന് നിരാശയുണ്ടാക്കി എന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിൻ്റെ മുൻ കോച്ച് മുഹമ്മദ് ബദ്റുദ്ദീൻ.

ഇന്ത്യൻ എക്സ്പ്രസ്സിനോടാണ് താരത്തിന്റെ മുൻ കോച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. സങ്കടം ഉണ്ടായിട്ടും അദ്ദേഹം അത് പ്രകടിപ്പിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു “ഷമിക്ക് ചെറിയ സങ്കടമുണ്ടായിരുന്നു, പക്ഷേ അത് പ്രകടിപ്പിച്ചില്ല. ഓസ്ട്രേലിയയിലെ ലോകകപ്പ് സ്ക്വാഡിലുണ്ടാകുമെന്ന് ഷമി പ്രതീക്ഷിച്ചിരുന്നു. ഓസീസ് പിച്ചുകള്‍ ഷമിക്ക് അനുയോജ്യമാണ്. സെലക്ഷന്‍ ലഭിക്കാതെ വന്നപ്പോള്‍ ഷമി നിരാശനായി. പക്ഷേ അത് വ്യക്തമാക്കിയില്ല. ഷമി ലോകകപ്പ് കളിക്കണമായിരുന്നു എന്നുതന്നെയാണ് ഞാന്‍ പറഞ്ഞിരുന്ന്.

Shami 1665647432999 1665647433263 1665647433263 1

നോക്കൂ, അദേഹം ഇപ്പോള്‍ ഓസ്ട്രേലിയയില്‍ കളിക്കുകയാണ്. ഷമി നനഞ്ഞ 10 പന്തുകള്‍ തുടര്‍ച്ചയായി എറിയും. നനഞ്ഞ പന്തില്‍ ഗ്രിപ് കിട്ടാന്‍ പ്രയാസമാണ്. തന്‍റെ ബൗളിംഗ് മെച്ചപ്പെടുത്താന്‍ ഷമി ദിവസേന 100 പന്തെങ്കിലും എറിയും. ഷമി വേഗവും സാവധാനവുള്ള രണ്ട് പിച്ചുകള്‍ പരിശീലനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. നാല് മണിക്കൂറെങ്കിലും ഓടാന്‍ ഇപ്പോഴും ഷമിക്കാകും. ഓട്ടമാണ് ഷമിക്ക് പ്രധാനം.”- ഷമി പറഞ്ഞു. മറ്റന്നാൾ ആണ് സിംബാബുവേക്കെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനം മത്സരം. ടീമിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ഷമി കളിക്കും എന്ന് ഏകദേശം ഉറപ്പാണ്.